Healthy Food

വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിച്ചാല്‍…

ബദാം കഴിക്കാത്തവര്‍ വളരെക്കുറവായിരിക്കും. ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോള്‍ഡ്, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, സിങ്ക്, മഗ്നീഷ്യം, ഓമേഗ-3 ഫാറ്റി ആസിഡുകള്‍ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ബദാം. എന്നാല്‍ ബദാം രണ്ട് രീതിയിലാണ് ആളുകള്‍ ഉപയോഗിക്കുന്നത് വെള്ളത്തില്‍ കുതിര്‍ത്തും അല്ലാതെയും. ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാമിന്റെ തൊലിയിലുള്ള ഫാറ്റിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. ഇരുമ്പ്, സിങ്ക്, കാാല്‍സ്യം, തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിനെ ഫാറ്റിക് ആസിഡ് തടസ്സപ്പെടുത്തും. അതുകൊണ്ട് തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തില്‍ ലഭിക്കുന്നു.

കുതിര്‍ത്ത് കഴിക്കുന്നത ബദാം പെട്ടന്ന് ദഹിക്കാന്‍ സഹായിക്കുന്നു.

ബദാം കുതിര്‍ത്ത് കഴിക്കുന്നതിലൂടെ ബദമിലിലെ ഗുണങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സാധിക്കും.

കുതിര്‍ത്ത ബദാമില്‍ ജലാംശം കൂടുതലായിരിക്കും. ഇത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

കുതിര്‍ത്ത ബദാമിനെ അപേക്ഷിച്ച് കുതിര്‍ക്കാത്ത ബദാം കഴിക്കാന്‍ വളരെ എളുപ്പാണ് എന്ന പ്രത്യേകതയും ഉണ്ട്