കൊറിയന്‍ സ്ത്രീകളുടെ ചര്‍മസംരക്ഷണം ലോക പ്രസിദ്ധമാണ്. കൊറിയന്‍ സ്ത്രീകളുടെ സൗന്ദര്യരീതികള്‍ നിരവധിയാളുകള്‍ പിന്തുടരാറുമുണ്ട്. യുവത്വം നിറഞ്ഞ തിളങ്ങുന്ന ചര്‍മത്തിന് ഉടമകളാണെന്ന പ്രത്യേകതയാണ് കൊറിയന്‍ സ്ത്രീകളുകള്‍ക്കുള്ളത്. അവര്‍ ചര്‍മം സംരക്ഷിക്കുന്നതില്‍ കൈക്കൊള്ളുന്ന് രീതിയും വളരെ പ്രധാനപ്പെട്ടതാണ്.
കൊറിയന്‍ സൗന്ദര്യ സംരക്ഷണത്തില്‍ ഷീറ്റ് മാസ്‌ക്കുകള്‍ക്ക് വളരെയധികം പ്രധാന്യമുണ്ട്. കൊറിയന്‍ സൗന്ദര്യ സംരക്ഷത്തില്‍ ഏറ്റവും പേര് കേട്ടത് അവര്‍ ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന മാസ്‌ക്ക് തന്നെയാണ്. പ്രത്യേക സിറം ഉപയോഗിച്ചിട്ടുള്ള ഫേസ്മാസ്‌ക്കുകള്‍ ചര്‍മത്തിന് ജലാംശം നല്‍കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചര്‍മം ദൃഢമാക്കുകയും ഇതിലൂടെ വാര്‍ദ്ധക്യം തടയുകയും ചെയ്യാന്നു.കൊറിയന്‍ മാസ്‌ക്കിലെ സിറം ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിലൂടെ ചര്‍മ സംരക്ഷണം കൂടുതല്‍ തീവ്രമായി നടക്കുന്നു.
പല കൊറിയന്‍ ഫേസ് മാസ്‌ക്കുകളിലും ഹൈലൂറോണിക് ആസിഡ്, നിയാസിനാമൈഡ്, വിറ്റാമിന്‍ സി കൂടാതെ വിവിധ ബൊട്ടാണിക്കല്‍ എക്‌സ്ട്രാറ്റുകള്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. കൊറിയന്‍ സ്ത്രീകള്‍ ആഴ്ചയില്‍ പല തവണ ഈ മാസ്‌കുകള്‍ മുഖത്ത് ഉപയോഗിക്കാറുണ്ട്. പതിവായി മാസ്‌ക്ക് ഉപയോഗിക്കുന്നതിലൂടെ അവര്‍ക്ക് മികച്ച ചര്‍മ സൗന്ദര്യം കൈവരിക്കാന്‍ സാധിക്കുന്നുണ്ട്.