Oddly News

ലോകത്തെ ഏറ്റവും പഴക്കം ചെന്ന കുപ്പി സന്ദേശം, കണ്ടെത്തിയത് ന്യൂജഴ്‌സിയിൽ നിന്ന്

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ന്യുജഴ്സിയിലെ കോര്‍സന്‍സ്ഇന്‍ലന്റ് സ്റ്റേറ്റ് പാര്‍ക്കിലെ തീരത്തുകൂടി സഞ്ചരിച്ചിരുന്ന യു എസ് വനിതയായ ആമി സ്മിത്ത് മര്‍ഫി ഒരു വ്യത്യസ്തമായി കാഴ്ച്ചയ്ക്ക് സാക്ഷിയായി. മണല്‍ത്തിരകളില്‍ ഒരു കുപ്പി കിടക്കുന്നു, ആ കുപ്പി അവരെ ആകര്‍ഷിച്ചു. അതിന്റെ ലേബലില്‍ ബാര്‍ ആന്‍ഡ് ബ്രദര്‍ ഫിലഡെല്‍ഫിയ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അത് യു എസില്‍ പണ്ട് ഉണ്ടായിരുന്ന ഒരു കുപ്പിക്കമ്പനിയായിരുന്നു.

കുപ്പിയുടെ ഉള്ളില്‍ ആമി ചുരുട്ടിയ നിലയിലുള്ള ഒരു പേപ്പര്‍ കണ്ടെത്തി. ജി ആന്‍ഡ് ജെ ക്ലെം എന്ന കമ്പനിയുടെ ഒരു ബിസിനസ് കാര്‍ഡും അതിലുണ്ടായിരുന്നു. അതൊരു യു എസ് കമ്പനിയാണ്. അതും 19-ാം നൂണ്ടാറ്റിന്റെ അവസാനത്തിലുള്ളത് .

സന്ദേശമെഴുതിയ ഡേറ്റും കുറിപ്പിനൊപ്പമുണ്ട്. 1876 ഓഗസ്റ്റ് ആറിനായിരുന്നു ഇതെന്നും പരിശോധനയിലൂടെ വിദഗ്ധർ കണ്ടെത്തി ഈ ഡേറ്റ് ശരിയാണെങ്കില്‍ ഏറ്റവും പഴക്കമുള്ള ഒരു കുപ്പി സന്ദേശമാണിത്. എന്നാല്‍ ഇതിന്റെ സ്ഥിരീകരണത്തിനായി ഗിന്നസ് റെക്കോര്‍ഡ് പോലുള്ളവ അത് വിലയിരുത്തണം. അതിനായി അപേക്ഷ നല്‍കിയിരിക്കുകയാണ് ആമി. ഇതുവരെയുള്ളതില്‍ എറ്റവും പഴക്കമുള്ള സന്ദേശം ഓസ്‌ട്രേലിയയിൽ നിന്നു കണ്ടെത്തിയയായിരുന്നു. അതിനേക്കാള്‍ പത്തുവര്‍കം പഴക്കമുണ്ട് ഈ സന്ദേശത്തിന്. എന്നാൽ ആമി കണ്ടെത്തിയ ഈ സന്ദേശം ആരാണ് ഇതെഴുതിയതെന്നോ ആർക്കാണ് എഴുതിയതെന്നോ തുടങ്ങിയ കാര്യങ്ങള്‍ അജ്ഞാതമാണ്.