Healthy Food

ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കൂൺ, വില കിലോയ്ക്ക് ഏകദേശം 92,000 രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ജാപ്പനീസ് മാറ്റ്‌സുടാക്കേ കൂൺ. ഒരു പൗണ്ടിന് 500 ഡോളര്‍ വരെയാണ് വില. (കിലോയ്ക്ക് ഏകദേശം 92,208 രൂപ) ജാപ്പനീസ് പാചകരീതിയിലെ ഏറ്റവും വിശേഷപ്പെട്ട ചേരുവകളിലൊന്നായി ഇതിനെ കണക്കാക്കുന്നു.

കൊറിയൻ പെനിൻസുലയിലും ചൈനയിലും അമേരിക്കയിലും Matsutake അല്ലെങ്കിൽ മാറ്റ്‌സുടാക്കേ കൂണുകൾ കൃഷിചെയ്യുന്നുണ്ട്. എന്നാൽ ജപ്പാനിൽ, പ്രത്യേകിച്ച് ക്യോട്ടോ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഉണ്ടാകുന്ന കൂണുകള്‍ക്കുമാത്രമാണ് ഈ സവിശേഷമായ വിലയും രുചിയും ഗുണങ്ങളും ഉള്ളത്.

മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന Matsutake ഒരു പൗണ്ടിന് ഏകദേശം 50ഡോളര്‍ അല്ലെങ്കിൽ അതിൽ താഴെയാണ് വില.
എന്നാല്‍ അതേയിനം ജാപ്പനീസ് കൂണുകൾക്ക് പത്തിരട്ടി വരെ വില വരും. ഇറക്കുമതി ചെയ്‌ത മാറ്റ്‌സുടാക്കേകൾ തിരിച്ചറിയാൻ അവ മാര്‍ക്കറ്റിലെത്തുംമുന്‍പ് മുമ്പ് കഴുകി വൃത്തിയാക്കണമെന്ന് ജപ്പാനിൽ ഒരു നിയമംതന്നെ ഉണ്ട്. അതേസമയം ജാപ്പനീസ് മാറ്റ്‌സുടാക്കേ അവയുടെ ശക്തമായ സുഗന്ധം, മാംസളമായ ഘടന, ഹൃദ്യമായ രുചി എന്നിവ കൊണ്ട് തിരിച്ചറിയാം.

ജാപ്പനീസ് മാറ്റ്‌സുടാക്കേ കൂണുകളുടെ വില വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി, ഈ ഇനത്തിന് ക്ഷാമം ഉണ്ട്. കഴിഞ്ഞ 70 വർഷത്തിനിടയിൽ, വാർഷിക വിളവെടുപ്പ് 95 ശതമാനം കുറഞ്ഞു. അതിനാല്‍തന്നെ ഇപ്പോള്‍ ഇത് ഒരു അപൂർവ വിഭവമാണ്. സെപ്തംബർ അല്ലെങ്കിൽ ഒക്ടോബറിൽ, വർഷത്തിൽ ഒരിക്കൽ മാത്രമാണ് കൂൺ വിളവെടുക്കുന്നത്, കൂണിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന ഒരു ആക്രമണകാരിയായ പുഴുവിന്റെ ഭീഷണിയും ഇപ്പോര്‍ ഈ കൂണുകൾ നേരിടുന്നു.
.

ഓരോ വർഷവും 1,000 ടണ്ണിൽ താഴെ മാറ്റ്‌സുടാക്കേകൾ മാത്രമാണ് ഉണ്ടാകുന്നത്. ചുവന്ന പൈൻ മരങ്ങളിലാണ് അവ വളരുന്നത്. തവിട്ട് നിറമുള്ളതിനാൽ, മാറ്റ്‌സുടേക്ക് കൂൺ ശരത്കാലത്തുവളരുന്ന സസ്യജാലങ്ങളിൽ നിന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. അവയെ കണ്ടെത്താൻ യഥാർത്ഥത്തിൽ അതിനെക്കുറിച്ച കൃത്യമായി അറിയാവുന്ന ആളുകൾ തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *