Celebrity

ഇതാണ് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ആ സൗന്ദര്യ രഹസ്യം; വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്‌

ഇന്ത്യയിലെ സൗന്ദര്യ റാണി. നമ്മുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ഒരു പര്യായം മാത്രമാണ് ഉള്ളത്. അതേ ഐശ്വര്യ റായി തന്നെ . എന്നാല്‍ ഐശ്വര്യയ്ക്ക് പ്രായം 51 ആയി എന്നാല്‍ സൗന്ദര്യത്തിന് ഒരു മങ്ങലും ഏറ്റട്ടില്ല. പലപ്പോഴും ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ട് നിങ്ങള്‍ ചിന്തിച്ചട്ടുണ്ടാകാം എങ്ങനെ ഈ പ്രായത്തിലും സൗന്ദര്യം സംരക്ഷിക്കുന്നതെന്ന്. ഇപ്പോള്‍ തന്റെ സൗന്ദര്യ പരിപാലനത്തിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ജലാംശം നിലനിര്‍ത്തുന്നതും ശുചിത്വം പാലിക്കുന്നതുമാണ് പ്രധാന സൗന്ദര്യസംരക്ഷണ ദിനാചര്യ. രാവിലെയും രാത്രിയും ചര്‍മം മോയ്‌സ്ചറൈസ് ചെയ്യുന്നു. ഇത് സിനിമ അഭിനയം ആരംഭിക്കുന്ന കാലത്ത് മുതലുള്ള ശീലമാണ്. ദിവസവും ധാരാളം വെള്ളം കുടിക്കും. അത് ചര്‍മത്തിന് മികച്ചതാണെന്നാണ് ഐശ്വര്യ പറയുന്നത്.

ജലാംശം നിലനിര്‍ത്തുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ചര്‍മത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തിനെയും ഒരുപോലെ സ്വാധീനിക്കുന്നു. ചര്‍മസംരക്ഷണ പാളിയായി നിലനില്‍ക്കുന്ന സ്ട്രാറ്റം കോര്‍ണിയയെ നിലനിര്‍ത്തുന്നതിന് ജലാംശം നല്ലതാണ്. ചര്‍മത്തിന് ഇലാസ്തികത ലഭിക്കുകയും ചുളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.ഇത് ആന്റി ഏജിങ് ഫലം നല്‍കും.

നല്ല ശുചിത്വം പാലിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് ചര്‍മത്തില്‍ അഴുക്ക്, എണ്ണകള്‍, മലിനീകരണം എന്നിവ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.ഇത് അല്ലെങ്കില്‍ സുഷിരങ്ങള്‍ അടയുകയും മുഖക്കരു അല്ലെങ്കില്‍ ഡെര്‍മറ്റൈറ്റിസ് പോലുള്ള കോശജ്വലന അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. രണ്ട് തവണയെങ്കിലും ദിവസവും മുഖം വൃത്തിയായി കഴുകണം. ചര്‍മത്തിന് യോജിക്കുന്ന ഫേസ് വാഷുകള്‍ അതിനായി ഉപയോഗിക്കാം.

പതിവായി മോയ്‌സ്ചറൈസ് ചെയ്യുന്നതിലൂടെ ചര്‍മത്തിലെ 35 ശതമാനം ജലാംശം വര്‍ധിപ്പിക്കുന്നു. രാവിലെയും രാത്രിയും ദിവസവും ചര്‍മം മോയ്‌സ്ചറൈസ് ചെയ്യുന്നത് ഈര്‍പ്പം നിലനിര്‍ത്താനും ചര്‍മത്തിന് തിളക്കം നല്‍കാനും സഹായിക്കും. ഐശ്വര്യ പറയുന്നു.