Celebrity

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇത് ആ ആളല്ല; ഐശ്വര്യ റായി ഫ്രം പാക്കിസ്ഥാന്‍, വീഡിയോ വൈറല്‍

പ്രമുഖരുടെ അതേ രൂപസാദൃശ്യമുള്ള നിരവധി പേരുണ്ട്. അവരുടെ വീഡിയോകള്‍ വളരെ വേഗം വൈറാലാവാറുമുണ്ട്. ഇപ്പോളിതാ സാക്ഷാല്‍ ലോകസുന്ദരി ഐശ്വര്യ റായിയോട് സാദൃശ്യമുള്ള മറ്റൊരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ഇന്ത്യയില്‍ നിന്നല്ല, പാകിസ്ഥാനില്‍ നിന്നാണ് ഇവരെന്നു മാത്രം.

പാക്കിസ്ഥാനിലെ വ്യവസായിയായ കന്‍വാള്‍ ചീമയാണ് ഐശ്വര്യയോട് സാദൃശ്യമുള്ളയാള്‍. മുഖത്തിന് മാത്രമല്ല ശബ്ദത്തിന് പോലും സമാനതയുണ്ട്. മൈ ഇംപാക്ട് മീറ്റര്‍ എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് പാക്കിസ്ഥാനി ബിസിനസ് വനിതയായ കന്‍വാള്‍ ചീമ. ഐശ്വര്യയ്ക്ക് സമാനമായ ഐ മേക്കപ്പാണ് കന്‍വാളിന്റേത്. മുടി ചീകുന്നതും ഐശ്വര്യയെ പോലെ തന്നെ. ശിരോവസ്ത്രം ധരിച്ചിരിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് ഐശ്വര്യയില്‍ നിന്നും വ്യത്യസ്തത.

എന്നാല്‍ ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തി നേടാന്‍ കന്‍വാള്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഈ രൂപസാദൃശ്യത്തെ കുറിച്ച് ഒരിക്കല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാണ് ചീമ ശ്രമിച്ചത്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് സ്വദേശിയാണ് കന്‍വാള്‍ ചീമ. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടിയതിന് ശേഷം സൗദി അറേബ്യയിലായിരുന്നു ഉപരിപഠനം.

Leave a Reply

Your email address will not be published. Required fields are marked *