Movie News

നാല് സൂപ്പര്‍താരങ്ങള്‍, സെറ്റ് കത്തിനശിച്ചു, രണ്ട് ക്രൂഅംഗങ്ങള്‍ മരിച്ചു; ചിത്രം റിലീസ് ചെയ്തപ്പോള്‍ സംഭവിച്ചത്

സിനിമ മേഖലയില്‍ വന്‍ ബജറ്റില്‍ എടുക്കുന്ന ചില ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൊയ്യാതെ പോകാറുണ്ട്. എന്നാല്‍ ചില ചെറിയ ബജറ്റ് ചിത്രങ്ങളൊക്കെ ബജറ്റിനേക്കാന്‍ വന്‍ ലാഭം കൊയ്യുന്നതും സിനിമയുടെ ഒരു മാജിക് തന്നെയാണ്. ബോളിവുഡില്‍ മിതമായ ബജറ്റില്‍ നിര്‍മ്മിച്ച് മൂന്ന് സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്നും പ്രേക്ഷക പ്രശംസ നേടിയ ഒരു ചിത്രമുണ്ട്. ആഭ്യന്തരമായി 68 കോടി രൂപ കളക്ഷനാണ് ഈ ചിത്രം നേടിയത്.

ഈ സിനിമയുടെ ഹൃദയസ്പര്‍ശിയായതും വൈകാരികവുമായ കഥ ആരാധകര്‍ക്ക് ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നതാണ്. പറയുന്നത് ഷാരൂഖ് ഖാനും ഐശ്വര്യ റായും മത്സരിച്ച് അഭിനയിച്ച ദേവദാസ് എന്ന ചിത്രത്തെ കുറിച്ചാണ്. ചിത്രത്തില്‍ ബോളിവുഡിലെ മൂന്ന് വമ്പന്‍ താരങ്ങളാണ് അണിനിരന്നത്. ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ഐശ്വര്യ റായ്. ദേവ് എന്ന കഥാപാത്രത്തെ ഷാരൂഖ് അവതരിപ്പിച്ചപ്പോള്‍ ഐശ്വര്യ പാര്‍വതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവദാസ് 2002 ജൂലൈ 12 നാണ് പുറത്തിറങ്ങിയത്. അക്കാലത്ത് 50 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രമായി മാറി. 1999-ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോയി.

ദേവദാസിന്റെ ഷൂട്ടിംഗിനിടെ ചില ദാരുണമായ സംഭവങ്ങളും നടന്നിരുന്നു. ആദ്യം, നിര്‍മ്മാതാവ് ഭരത് ഷായെ അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുംബൈ പോലീസ് ജയിലിലടച്ചു. രണ്ടാമത്തെ സംഭവം സെറ്റുകള്‍ നശിപ്പിച്ച തീപിടിത്തമാണ്. മൂന്നാമത്തെ ദാരുണമായ സംഭവം രണ്ട് ജീവനക്കാരുടെ മരണമായിരുന്നു. ഈ തിരിച്ചടികള്‍ക്കിടയിലും, ചിത്രം ഒടുവില്‍ 2002 ജൂലൈ 12-ന് ബിഗ് സ്‌ക്രീനില്‍ എത്തി. ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരോടൊപ്പം ജാക്കി ഷ്രോഫ്, കിരണ്‍ ഖേര്‍, സ്മിത ജയ്കര്‍, മനോജ് ജോഷി, വിജയേന്ദ്ര ഗാട്ഗെ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

റിലീസിന് ശേഷം ദേവദാസ് വന്‍ ഹിറ്റായി മാറി. അതിന്റെ ഉജ്ജ്വലമായ സംവിധാനം, ശക്തമായ പ്രകടനങ്ങള്‍, അതിശയിപ്പിക്കുന്ന ഛായാഗ്രഹണം, സംഗീതം, ആകര്‍ഷകമായ നൃത്തസംവിധാനം എന്നിവ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറി. ആഗോള ബോക്സ് ഓഫീസില്‍ 168 കോടി രൂപ നേടിയ ചിത്രം, ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായും മാറി.