Sports

ഒരു റണ്‍സിന് സെമിയില്‍ കടന്നു ; രണ്ടു റണ്‍സിന് ഫൈനലിലും ; കേരളം രഞ്ജിയില്‍ ചരിത്രമെഴുതിയത് ഇങ്ങിനെ

ഇതുവരെ ഒരു ശത്രുവായി പോലും പരിഗണിച്ചിട്ടില്ലാത്ത കേരളം ഇതാദ്യമായി ക്രിക്കറ്റിലും മേധാവിത്വം തെളിയിച്ചു. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ രാജാക്കന്മാരാ കാന്‍ ഇനി മുന്നിലുള്ളത് ഒരു പടി കൂടി മാത്രം. ക്രിക്കറ്റിലെ വമ്പന്മാരില്‍ ഒന്നായ ഗുജറാത്തിനെ അവരുടെ മടയില്‍ ചെന്ന് കീഴടക്കി നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കേരളം ചരിത്രം കുറിച്ചു. ഗുജറാത്തിനെ രണ്ടു റണ്‍സിന് മറികടന്നായിരുന്നു കേരള ത്തിന്റെ സെമി വിജയം. നേരത്തേ ജമ്മുകശ്മീരിനെതിരേ ഒരു റണ്‍സിന്റെ ജയം കുറിച്ചായിരുന്നു കേരളം സെമിയില്‍ കടന്നത്.

ആദ്യ ഇന്നിംഗ്സ് സ്‌കോറായ 457 നെതിരേ അവസാനദിവസം ഗുജറാത്തിന് വേണ്ടിയി രുന്നത് വെറും 28 റണ്‍സ് ആയിരുന്നു. മുന്ന് വിക്കറ്റ് ബാക്കി നില്‍ക്കുന്നുമു ണ്ടായിരുന്നു. എന്നാല്‍ കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. ആദ്യ ഇന്നിം ഗ്സിന്റെ രണ്ടു റണ്‍സ് ലീഡില്‍ തൂങ്ങി ഫൈനലിലും കടന്നു. വെറും ഒരു റണ്‍സിന് സെമി യില്‍ എത്തിയ കേരളം 2 റണ്‍സ് അകലത്തില്‍ ഫൈനലിലും കടന്നതാണ് ഇതി ലെ ഏറ്റവും വലിയ കൗതുകം. ഇതാദ്യമായിട്ടായിരുന്നു കേരളം ഫൈനലില്‍ എത്തുന്നത്.

മുമ്പ് ഒരു തവണ സെമി കളിച്ചിട്ടുള്ള അവര്‍ രണ്ടാം തവണ സെമി കളിച്ചപ്പോള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുകയും ചെയ്തു. ജമ്മുകശ്മീരിനെതിരേയും ആദ്യ ഇന്നിംഗ്‌സി ലെ ലീഡായിരുന്നു കേരളത്തെ തുണച്ചത്. അഞ്ചുദിവസം പൂര്‍ത്തിയാ യിട്ടും ഫലം കാണാതെ പോകുന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടുന്ന ടീം വിജയിക്കും എന്ന തത്വമായിരുന്നു രണ്ടു മത്സരത്തിലും കേരളത്തിന് തുണയായത്. ജമ്മുകശ്മീരിനെ തിരേയുള്ള ക്വാര്‍ട്ടറില്‍ ആദ്യ ഇന്നിംഗ്‌സില്‍ 280 റണ്‍സിന് കശ്മീരിശന പുറത്താക്കിയ കേരളം 281 ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ കശ്മീര്‍ 399 റണ്‍സ് അടിച്ചെങ്കിലും കേരളം 295 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.