The Origin Story

ഇന്ത്യയില്‍ ജനനംകൊണ്ട ഇന്‍ഡിഗോ, യൂറോപ്പിനെ ഭ്രമിപ്പിച്ച നീലമായത് ഇങ്ങനെ

കളര്‍സ്പെക്ട്രത്തിലെ ഏഴുനിറങ്ങളില്‍ വയലറ്റിനും നീലയ്ക്കും ഇടയിലുള്ള നിറമാണ് ഇന്‍ഡിഗോ. ഇന്‍ഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്‍ഡിഗോഫെറ എന്ന ജനുസ്സില്‍ പെടുന്ന നീലം ചെടികളില്‍ നിന്നാണ്. ചെടിയുടെ ഇലകളില്‍ നിന്ന് നിറക്കൂട്ട് തയ്യാറാക്കി പല രാസവസ്തുക്കളുമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത് വികസിപ്പിച്ചെടുക്കുന്നത് . ഏഷ്യയിലും ആഫ്രിക്കയിലും സ്വഭാവികമായി വളര്‍ന്നിരുന്ന നീലം ചെടികള്‍ ഇന്നു ലോകത്ത് പലയിടത്തും കൃഷി ചെയ്യപ്പെടുന്നുണ്ട്.

വസ്ത്രങ്ങളില്‍ നിറം കൊടുക്കുന്നതിനായാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്ന ജീന്‍സ് ഉള്‍പ്പെടെയുള്ള നീല വസ്ത്രങ്ങളില്‍ ഈ വര്‍ണം ലഭിക്കുന്നത് ഇന്‍ഡിഗോയില്‍ നിന്നാണ്. നമ്മുടെ രാജ്യവുമായി ബന്ധമുള്ള നിറക്കൂട്ടാണ് ഇന്‍ഡിഗോ. ഇന്ത്യയില്‍ നിന്നുള്ള വസ്തു എന്ന് അര്‍ഥമുള്ള ഇന്‍ഡിക്കം എന്ന വാക്കില്‍ നിന്നാണ് ഈ നിറക്കൂട്ടിന് പേര് ലഭിച്ചത്. ഇൻഡിഗോ ഉപയോഗിച്ചതിന്റെ ആദ്യകാല തെളിവുകൾ ബിസി 4000 കാലഘട്ടത്തിലാണ്

ഇന്‍ഡിഗോയുടെ രാസഘടന കണ്ടെത്തിയത് 1883ലാണ്. അഡോല്‍പ് വാന്‍ ബെയര്‍ എന്ന ശാസ്ത്രജ്ഞന്റെ ശ്രമഫലമായിയാണ് ഇത് സാധ്യമയത്. മാര്‍ക്കോ പോളോയാണ് ഇന്‍ഡിഗോയെക്കുറിച്ച് ആദ്യമായി ഒരു സമഗ്രമായ റിപ്പോര്‍ട്ട് എഴുതി തയാറാക്കിയത്.ഗ്രീക്ക് റോമന്‍ കാലയളവില്‍ ഇന്‍ഡിഗോ പ്രധാനമായും ഇന്ത്യയില്‍ നിന്നാണ് യൂറോപ്പില്‍ എത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. പിന്നീട് അവിടെ ഇന്‍ഡിഗോയ്ക്ക് ആവശ്യക്കാര്‍ ഏറി വന്നു. 2016ല്‍ ഇന്‍ഡിഗോ കൊണ്ട് നിറം നല്‍കിയ 6000 വര്‍ഷം പഴക്കമുള്ള വസ്ത്രം പെറുവില്‍ കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ച് നിറം നല്‍കിയ വസ്ത്രങ്ങള്‍ രാജാക്കന്‍മാരൊക്കെ ഉപയോഗിച്ചിരുന്നു.