Lifestyle

വമ്പന്‍ ട്രാന്‍ഫോര്‍മേഷന്‍! യൂട്യൂബറായ തന്മയ് ഭട്ട് 50 കിലോ ഭാരം കുറച്ചത് ഇങ്ങനെ

അമിത ഭാരം പലവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും കളിയാക്കലുകളുമൊക്കെ കൊണ്ട് അമിത വണ്ണമുള്ളവരില്‍ പലവരും മടുത്തിട്ടുണ്ടാകാം. കോമഡിയനും എ ഐ ബി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനുമായി ഭട്ടിന്റെ ശരീരഭാരത്തിലുണ്ടായ മാറ്റം വളരെ അവിശ്വസിനീയമായിരുന്നു. ചിട്ടയായ ജീവിതശൈലിയും വ്യായാമവും കൊണ്ട് കുറച്ചത് 50 കിലോ ഭാരമാണ്.അടുത്തിടെ തന്മയ് ഒരു പോഡ്കാസ്റ്റില്‍ ഈ മാറ്റത്തിലേക്ക് നയിച്ച 5 കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ആരോഗ്യത്തിന് മുഖ്യ പരിഗണന നല്‍കുകയെന്നതാണ് അതിലാദ്യം. എല്ലാദിവസും 2 മണിക്കൂര്‍ ജിമ്മിലും ബാഡ്മിന്റണ്‍ കളിക്കുമായി താന്‍ മാറ്റിവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നല്ല ഭക്ഷണം, നേരത്തെ ഉണര്‍ന്നുള്ള ജിമ്മില്‍ പോക്ക്‌, ഭാരമുയര്‍ത്തല്‍ എന്നിങ്ങനെയായിരുന്നു . തന്റെ വ്യായാമ മുറയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് ആസ്വദിക്കാന്‍ സാധിക്കാത്തതിനാല്‍ ബാഡ്മിന്റണ്‍ ശീലമാക്കുകയായിരുന്നു. ഇതിനോടൊപ്പം ജിമ്മിലും പോകാന്‍ തുടങ്ങി. ആറ്റോമിക് ഹാബിറ്റ്‌സ് എന്ന പുസ്തകത്തില്‍ പറയുന്ന ഈ ഹാബിറ്റ് സ്റ്റാക്കിങ് തന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാക്കിയെന്നും തന്മയ് പറയുന്നുണ്ട് .

സാഹചര്യങ്ങളെ പഴിക്കരുതെന്നതാണ് അടുത്ത ടിപ്പ്. നിങ്ങളുടെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം പൂര്‍ണമായും സ്വയമേ ഏറ്റെടുക്കുക. സാഹചര്യങ്ങളെ പഴിക്കുന്നത് അവസാനിപ്പിച്ച് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.

തീര്‍ച്ചയായും മനസ്സിന് ചാഞ്ചാട്ടം ഉണ്ടായേക്കാം. ജിമ്മിലേക്ക് പോകാതിരിക്കാനും. കൂടുതലായി മധുരം കഴിക്കാനും, നിങ്ങള്‍ പ്രേരണയുണ്ടായേക്കാം. അതില്‍ വീഴാതെ ജീവിതശൈലിയും ആരോഗ്യ ശീലവും തുടരുക.

നിങ്ങളുടെ ഭാരം കുറയ്ക്കുന്ന യാത്ര സമ്മര്‍ദ്ദത്തിന് മേല്‍ സമ്മര്‍ദ്ദമാക്കരുത് ഒരിക്കലും. കര്‍ശനമായ പ്രോട്ടോകോള്‍ നടപ്പാക്കിയല്ല, മറിച്ച് ആസ്വാദ്യകരമായ രീതിയില്‍ വ്യായാമവും വര്‍ക്ക് ഔട്ടുമൊക്കെ മാറ്റിയെടുത്താണ് ഭാരം കുറയ്ക്കേണ്ടത്.

ചിന്തകളും പ്രവര്‍ത്തിയും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണമെന്നതായിരുന്നു അവസാന ടിപ്പ് .