The Origin Story

മുഗള്‍രാജവംശത്തിലെ സൈന്യത്തിന്റെ മൂക്ക് മുറിച്ച രാജ്ഞിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഇന്ത്യാചരിത്രത്തില്‍ മുഗള്‍ രാജവംശം ഭയപ്പെട്ടിരുന്ന മൂക്ക് മുറിക്കുന്ന രാജ്ഞിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ശക്തയായ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ സൈന്യത്തെ പോലും വിറപ്പിച്ച മുന്‍ ഗര്‍വാള്‍ രാജ്യത്തിന്റെ റാണി കര്‍ണാവതിയെന്ന നാക്-കതി റാണിയാണ് മൂക്ക് മുറിക്കുന്ന രാജ്ഞി എന്ന് ചരിത്രത്തില്‍ അറിയപ്പെട്ടയാള്‍.

1631-ല്‍ അന്തരിച്ച ഗര്‍വാള്‍ രാജാവായ മഹിപത് ഷായുടെ ഭാര്യയായിരുന്നു റാണി കര്‍ണാവതി, അവരുടെ ഏഴുവയസ്സുള്ള മകന്‍ പൃഥ്വി ഷായെ അനന്തരാവകാശിയാക്കിയെങ്കിലും പൃഥ്വി ഷാ കുട്ടിയായിരുന്നതിനാല്‍, റാണി കര്‍ണാവതി രാജ്യത്തിന്റെ ചുമതല ഏറ്റെടുത്തു.

വിലപിടിപ്പുള്ള ലോഹ ഖനികളാല്‍ സമ്പന്നമായിരുന്നു ഹിമാലയന്‍ രാജ്യമായിരുന്നു ഗര്‍വാ, പ്രാദേശിക ഭരണാധികാരികളും മുഗള്‍ സൈന്യവും അത് ലക്ഷ്യമിട്ടിരുന്നു. 1640-ല്‍ ജനറല്‍ നജാബത്ത് ഖാന്‍ മുഗള്‍ സൈന്യത്തെ ഗര്‍വാള്‍ ആക്രമിക്കാന്‍ നയിച്ചു. എന്നാല്‍ അവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ കഴിഞ്ഞെങ്കിലും, അപരിചിതമായ ഭൂപ്രദേശത്തിന്‌മേലുള്ള ആക്രമണത്തിന് മുതിരാതെ സമാധാനം തേടാന്‍ രാജ്ഞിയെ നിര്‍ബന്ധിച്ചു. എന്നാല്‍ മുകള്‍ രാജാവിന്റെ സേനാനായകന്റെ ആവശ്യം രാജ്ഞി നിരസിച്ചു.

എന്ന് മാത്രമല്ല താന്‍ പിടികൂടിയ മുഗള്‍ സൈനികരുടെ മൂക്ക് മുറിക്കുകയോ മരിക്കുകയോ ചെയ്യണമെന്ന് കര്‍ണാവതി രാജ്ഞി ഉത്തരവിട്ടതായി ഷാജഹാന്റെയും ഔറംഗസേബിന്റെയും കാലത്തെ കൊട്ടാര വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന നിക്കോളാവോ മനുച്ചി എഴുതി. സൈനികര്‍ അവരുടെ ആയുധങ്ങള്‍ വലിച്ചെറിഞ്ഞ് ഓരോരുത്തരായി പോയി. അവരുടെ മൂക്കും പിന്നില്‍ ഉപേക്ഷിച്ചു. മൂക്ക് മുറിച്ച് മടങ്ങിവരുന്നത് സഹിക്കാന്‍ വയ്യാത്ത ജനറല്‍ നജാബത്ത് ഖാന്‍ വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചതായി മനുച്ചിയും എഴുതി.

പട്ടാളക്കാരുടെ മൂക്ക് അറുത്തുമാറ്റിയ മുഗള്‍ സൈന്യം അപമാനിതരായി മടങ്ങി. ഈ നാണക്കേട് സഹിക്കാനാകാതെ ഷാജഹാന്‍, ഗര്‍വാള്‍ തലസ്ഥാനമായ ശ്രീനഗറില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടു. എന്നിരുന്നാലും, പ്രയാസകരമായ ഭൂപ്രദേശം ഓരോ ആക്രമണത്തെയും പരാജയപ്പെടുത്തി. ഒടുവില്‍ മുഗളന്മാരും റാണി കര്‍ണാവതിയും തമ്മിലുള്ള സമാധാന ഉടമ്പടിയിലേക്ക് നയിച്ചു.