പല വീടുകളിലും ആളുകൾ നേരിടുന്ന പ്രശ്നമാണ് എലികളുടെ ശല്യം. പകലും രാത്രിയിലുമെല്ലാം വീടിനുള്ളിലൂടെ ചാടി ഓടി നടക്കുന്ന ഇവ അടുക്കളയിൽ എത്തി ഭക്ഷണ സാധനങ്ങളും മറ്റും കേടുവരുത്തുന്നതും പതിവാണ്. മാത്രമല്ല എലിയുടെ സാന്നിധ്യം ഉള്ള ഭാഗങ്ങളിൽ ഒരു വിചിത്ര ഗന്ധവും അനുഭവപ്പെടാറുണ്ട്. എലികൾ വീടിനുള്ളിൽ പ്രവേശിക്കുന്നത് പല രോഗങ്ങളും കൊണ്ടുവരാറുണ്ട്.
ഈ സാഹചര്യത്തിൽ എലികളെ വീട്ടിൽ നിന്ന് തുരത്താൻ പലതരം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഇതുകൂടാതെ, ആളുകൾ എലി വിഷം, കീട നിയന്ത്രണം അല്ലെങ്കിൽ എലിക്കെണി എന്നിവയും ഉപയോഗിക്കുന്നു. എന്നാൽ ചിലപ്പോൾ അവ ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും വീട്ടിൽ വളർത്തുമൃഗങ്ങളോ ചെറിയ കുട്ടികളോ ഉള്ളപ്പോൾ. അത്തരമൊരു സാഹചര്യത്തിൽ, നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ഐഡി ഇതാ.
വീട്ടിൽ നിന്ന് എലികളെ അകറ്റാൻ, നിങ്ങൾക്ക് ബ്രെഡും ടൂത്ത് പേസ്റ്റും മാത്രമേ ആവശ്യമുള്ളൂ. ഇവ രണ്ടിന്റേയും സഹായത്തോടെ എലികൾക്ക് വീടിന് പുറത്തേക്കുള്ള വഴി കാണിക്കാം. ഇത് എങ്ങനെ എന്ന് നോക്കാം.
ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലോ അടുക്കളയിലോ ആണ് സാധാരണയായി എലികൾ കൂടുതലായി കാണപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഇവയെ ഭക്ഷണത്തിന്റെ സഹായത്തോടെ മാത്രമേ പിടിക്കാൻ കഴിയൂ. നിങ്ങൾ ഒരു കഷണം റൊട്ടി എടുത്ത് അതിൽ മുളകുപൊടി ഇടണം. ഇനി മുളക് ചേർത്ത ബ്രെഡില്‍ ടൂത്ത് പേസ്റ്റ് ഇട്ട് സ്പൂണിന്റെ സഹായത്തോടെ പരത്തുക.
ഇതിനുശേഷം, ഒരു കത്തി എടുത്ത് ചെറിയ ബ്രെഡ് കഷണങ്ങൾ മുറിക്കുക. ഈ ബ്രെഡ് കഷണങ്ങൾ വീടിന്റെ എല്ലാ കോണിലും അടുക്കളയിലും വയ്ക്കുക.
എലി ഇത് കഴിക്കുമ്പോൾ, അത് അസ്വസ്ഥനാകുകയും വീടിന് പുറത്തേക്ക് ഓടി പോകുകയും ചെയ്യും. പക്ഷേ ഈ പ്രതിവിധി പരീക്ഷിക്കുമ്പോൾ, നിങ്ങളുടെ വീട്ടിലെ പാത്രങ്ങളും മറ്റും മൂടണം. എലികൾക്ക് വെള്ളം ലഭിക്കാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.