ലോകത്തിലെ ഏറ്റവും മികച്ച കാപ്പിയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി എത്തി ഇക്കുറിയും ഫില്‍ട്ടര്‍ കോഫി . ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്ലസ് അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ ഇക്കൊല്ലത്തെ ലിസ്റ്റിലാണ് ഫില്‍റ്റര്‍ കോഫി ഇടം പിടിച്ചത്. ഇക്കുറിയും ഒന്നാം സ്ഥാനത്തെത്തിയത് കഴിഞ്ഞ തവണയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുമെത്തിയ കഫേ ക്യൂബാനോ തന്നെയാണ്.
പരമ്പരാഗതമായ ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി നിര്‍മ്മികുന്നത് അറബിക്ക അല്ലെങ്കില്‍ പീബെരി കോഫി ബീന്‍ ഉപയോഗിച്ചാണ്. ഡാര്‍ക്ക് റോസ്റ്റ് ചെയ്ത കോഫി ബീന്‍സ് ചിക്കറിയുമായി യോജിപ്പിക്കുന്നു.ഇതില്‍ 80- 90 % കോഫിയും 10- 20% ചിക്കറിയുമാണ്. ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫിയുടെ രുചി വര്‍ദ്ധിപ്പിക്കുന്നത് ചിക്കറിയുടെ ചെറിയ കയ്പാണ്. ലിസ്റ്റില്‍ ഒന്നാമതെത്തിയത് കഫേ ക്യൂബാനോയാണ്. ഇത് ക്യുബന്‍ എസ്പ്രെസോ , കൊളാഡ, ക്യൂബന്‍ കോഫി എന്നുമെല്ലാം അറിയപ്പെടുന്നുണ്ട്. ഇതിന്റെ പ്രധാന ചേരുവകള്‍ ഡാര്‍ക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയുമാണ്. ഇത് ഇലക്ട്രിക്ക് എസ്പ്രെസോ മെഷിന്‍ ഉപയോഗിച്ച് ഉണ്ടാക്കാം. എന്നാല്‍ സാധാരണയായി ഒരു മോക്ക പോട്ട് ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.
പരമ്പരഗത ക്യൂബന്‍ ശൈലിയില്‍ ക്യൂബന്‍ കോഫി ഉണ്ടാക്കുന്നതിന് എസ്പ്രെസോയുടെ ഒരു ചെറിയ ഭാഗം പഞ്ചസാരയില്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ കൊണ്ട് കലര്‍ത്തി എസ്പ്യുമ എന്ന് വിളിക്കപ്പെടുന്ന ക്രീം ചേര്‍ത്താണ്. കോഫിയുടെ മുകളിലായി ഇളം തവിട്ട് നുര കാണാം. ലാറ്റിന്‍ അമേരിക്കയിലും ഇത് വളരെ പ്രശസ്തമാണ്. ഫ്രെഡോ കപ്പുച്ചിനോയാണ് ഇതില്‍ നാലാം സ്ഥാനത്തുള്ളത്. എസ്പ്രസ്സോയും ആവിയില്‍ വേവിച്ച പാലും ചേര്‍ത്തുണ്ടാക്കുന്ന ഒരു ഇറ്റാലിയന്‍ കാപ്പിയാണ് കാപ്പുച്ചിനോ. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ഇതാണ്.