Movie News

രജനീകാന്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും തിളങ്ങിയ നടി; താരത്തിനൊപ്പം ചെയ്തത് 22 സിനിമകള്‍

ഇന്ത്യന്‍ സിനിമയിലുടനീളമുള്ള കലാകാരന്മാര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു. ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ എന്ന ചിത്രം രജനിആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയിലറിന് ശേഷം രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുവാന്‍ വേണ്ടതെല്ലാം സിനിമ ഉറപ്പാക്കിയിട്ടുണ്ട്.

രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത വിഭാഗം ചെയ്യുന്നത്. 36 വര്‍ഷത്തിന് ശേഷം അമിതാഭ് ബച്ചനും രജനിയും സിനിമയില്‍ ഒന്നിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ താരത്തിനൊപ്പം അമ്മയായും കാമുകിയായും ഭാര്യയായും അഭിനയിച്ച ഒരു നടിയുണ്ട്. 1976-ല്‍ കെ. ബാലച​‍ന്ദറിന്റെ മൂന്‍ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെയാണ് ഈ താരത്തിന്റെ ആദ്യ നായിക വേഷം. അന്ന് അവള്‍ക്ക് 13 വയസ്സായിരുന്നു. ചിത്രത്തില്‍ രജനികാന്തിന്റെ അമ്മയുടെ വേഷമാണ് നടി അവതരിപ്പിച്ചത്. സിനിമയില്‍ നടന്റെ രണ്ടാനമ്മയുടെ വേഷമായിരുന്നു നടിക്ക്. രജനികാന്തിനും ശ്രീദേവിക്കും പുറമെ നടൻ കമൽഹാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. എന്തായാലും അതിന് ശേഷം 22 സിനിമകളാണ് ഈ നടി രജനീകാന്തിനൊപ്പം ചെയ്തത്. ഇതില്‍ ഭൂരിഭാഗവും കാമുകിയുടെ വേഷമായിരുന്നു.

പിന്നീട് ഇതേ നടി 1977ല്‍ പുറത്തിറങ്ങിയ ഗായത്രി എന്ന സിനിമയില്‍ രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ചു. നടി മറ്റാരുമല്ല. ഒരു കാലത്ത് ബോളിവുഡ് അടക്കി ഭരിച്ച ശ്രീദേവിയാണ്. നാലാം വയസ്സില്‍ 1967-ല്‍ പുറത്തിറങ്ങിയ കണ്ഠന്‍ കരുണൈ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ച നടി രജനീകാന്തുമായി മികച്ച കെമിസ്ട്രിയിലാണ് അഭിനയിച്ചിരുന്നത്.