Lifestyle

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ വന്‍തുക ചിലവാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കുക

കുട്ടികളെ കൂടുതല്‍ ആക്ടീവാക്കാനും സന്തോഷിപ്പിയ്ക്കാനും അവര്‍ക്ക് നിരവധി കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നവരാണ് ഓരോ മാതാപിതാക്കളും. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാനായി ഭൂരിഭാഗം മാതാപിതാക്കളും നല്ലൊരു തുക ചിലവാക്കുന്നുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാം….

* ഗുണനിലവാരം – കുട്ടികള്‍ക്ക് ഡ്രസ്സ് വാങ്ങുമ്പോള്‍ നമ്മള്‍ നല്ല മെറ്റീരിയല്‍ നോക്കി വാങ്ങും. കാരണം, അവരുടെ ചര്‍മ്മത്തിന് അലര്‍ജി വരാതിരിക്കാന്‍. അതുപോലെ തന്നെ കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോഴും നല്ല മെറ്റീരിയല്‍ നോക്കി തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക് പോലെയുള്ള മെറ്റീരിയല്‍ സത്യത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ, കെമിക്കല്‍സ് അടങ്ങിയ മെറ്റീരിയലില്‍ നിര്‍മ്മിക്കുന്ന സാധനങ്ങളും കുട്ടികള്‍ക്ക് വാങ്ങി കൊടുക്കരുത്.

* പൈസ നോക്കണം – വലിയ പൈസയുടെ കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ അത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതാണോയെന്ന് ചിന്തിച്ച് വേണം വാങ്ങേണ്ടത്. കുട്ടികള്‍ മിക്കതും, ആദ്യമായി കിട്ടുമ്പോള്‍ മാത്രമാണ് ഒരു കളിപ്പാട്ടം അമിതമായി ഉപയോഗിക്കുക. പുതിയത് കിട്ടുമ്പോള്‍ പഴയത് അധികം ഉപയോഗിക്കുകയും ഇല്ല. അവര്‍ക്ക് ഓരോ ഘട്ടം കഴിയും തോറും ടേയ്സ്റ്റില്‍ വരുന്ന മാറ്റം കളിപ്പാട്ടം തിരഞ്ഞെടുക്കുന്നതിലും കാണിക്കും. അതിനാല്‍, ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മാത്രം കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

* മാനസിക വളര്‍ച്ച – അമിതമായി ശബ്ദമുള്ള ടോയ്സ് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുപോലെ തന്നെ, കുട്ടികളുടെ മനസ്സില്‍ ആശങ്കളും സംശയങ്ങളും ഉണര്‍ത്തുന്ന രീതിയിലുള്ള പടങ്ങളോ അല്ലെങ്കില്‍ രൂപമോ ഉള്ള ടോയ്സ് വാങ്ങി നല്‍കരുത്. ന്യൂഡിറ്റി ഉള്ളത്, അല്ലെങ്കില്‍ ഇന്റിമസി കാണിക്കുന്ന തരത്തിലുള്ളതോ, എക്സ്പോസ്ഡ് ആയിട്ടുള്ള ചിത്രങ്ങളുള്ളതോ വാങ്ങിക്കരുത്. ഇത് കുട്ടികളില്‍ അമിതമായി ക്യൂരിയോസിറ്റി വളര്‍ത്തുകയും അവ എന്താണെന്നറിയാന്‍ അവര്‍ ആകാംഷ പ്രകടിപ്പിക്കുകയും ചെയ്യാം. അതിനാല്‍, കുട്ടികളുടെ മാനസിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ടോയ്സ് മാത്രം വാങ്ങിച്ച് കൊടുക്കുക.

* അഡിക്ഷന്‍ – കുട്ടികളെ ഒരു കാര്യത്തില്‍ അഡിക്റ്റ് ആക്കുന്ന ടോയ്സ് ഒരിക്കലും വാങ്ങി നല്‍കരുത്. പ്രത്യേകിച്ച് ചിലര്‍ ഗെയിംസ് അടങ്ങിയ ടോയ്സ് അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിം എന്നിവ കളിക്കാന്‍ അതിനനുസരിച്ചുള്ള സാധനങ്ങള്‍ വാങ്ങിച്ച് കൊടുക്കുന്നത് കാണാം. ഈ ശീലം നിര്‍ത്തുക. അതുപോലെ, കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണാന്‍ മാത്രം, ഫോണ്‍, അല്ലെങ്കില്‍ ടാബ് എന്നിവ നല്‍കുന്ന മാതാപിതാക്കളും ചെറുതല്ല. ഇതെല്ലാം തന്നെ കുട്ടികളെ അഡിക്ഷനിലേയ്ക്ക് നയിക്കുന്നുണ്ട്. ഇവ കുട്ടിയുടെ മാനസിക വളര്‍ച്ചയേയും കാര്യമായി ബാധിക്കാം. അതിനാല്‍, കുട്ടികള്‍ക്ക് നല്ലത് എന്ന് നോന്നുന്ന സാധനങ്ങള്‍ മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളില്‍ അക്രമണ സ്വഭാവം വളര്‍ത്തുന്ന ടോയ്സ് വാങ്ങി നല്‍കരുത്. അതുപോലെ തന്നെ, സെര്‍ട്ടിഫൈഡ് ആയിട്ടുള്ള സാധനങ്ങള്‍ നോക്കി വാങ്ങുക.

* ക്രിയേറ്റീവ് ആക്കുന്നത് – കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍ പസ്സില്‍സ്, അതുപോലെ, അവരെ പഠിക്കാന്‍ സഹായിക്കുന്നത്, അല്ലെങ്കില്‍ നല്ലപോലെ ക്രിയേറ്റീവ് ആക്കുന്ന വിധത്തിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുന്നത് കുറച്ചും കൂടെ നല്ലതാണ്. ഇത്തരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം അനാവശ്യ കാര്യത്തിനായി വേയ്സ്റ്റാക്കി എന്ന ചിന്ത നിങ്ങള്‍ക്ക് വരികയും ഇല്ല. എന്നാല്‍, ചെറുപ്പത്തില്‍ തന്നെ കുട്ടിയുടെ ബുദ്ധിവികാസത്തിന് ഇത്തരം കളിപ്പാട്ടങ്ങള്‍ സഹായിക്കുകയും ചെയ്യും. കുട്ടികളുടെ ദേഹത്ത് വേഗത്തില്‍ മുറിവ് ഉണ്ടാക്കുന്നതും അതുപോലെ, കുട്ടികള്‍ വായയില്‍ ഇട്ടാല്‍ ഇറങ്ങിപോകും എന്ന് തോന്നുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ ഒരിക്കലും വാങ്ങി കൊടുക്കരുത്. അതുപോലെ, കുട്ടികള്‍ ചെവിയില്‍ ഇടുന്നതും മൂക്കില്‍ ഇടുന്നതുമായ സാധനങ്ങള്‍ വാങ്ങി കൊടുക്കരുത്. അതുപോലെ, അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മെറ്റീരിയല്‍ ഉള്ള സാധനങ്ങളും വാങ്ങി കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.