Hollywood

ഓസ്‌ക്കര്‍ വേദിയില്‍ നടിമാരുടെ ‘നഗ്നതാമത്സരം’ ; ബിയാന്‍ക തുറന്നുവിട്ടു ഭൂതം ഹോളിവുഡ് ഏറ്റെടുത്തു

ഏറെക്കുറെ പൂര്‍ണ്ണനഗ്നതയെന്ന് തോന്നുന്ന സുതാര്യമായ പ്രത്യക്ഷപ്പെടലിലൂടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയയാളാണ് മോഡലും ഫാഷന്‍ ഡിസൈനറുമായ ബിയാന്‍കാ സെന്‍സോറി. കാനിവെസ്റ്റിന്റെ ഭാര്യ തുറന്നുവിട്ട നഗ്നമേനിയുടെ ഫാഷന്‍തരംഗം ഹോളിവുഡില്‍ വ്യാപിക്കുകയാണ്. ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിന് പിന്നാലെയുള്ള പാര്‍ട്ടിയില്‍ കണ്ട വേഷങ്ങള്‍ നഗ്നതാപ്രദര്‍ശനം ഊട്ടിയുറപ്പിച്ചു.

വര്‍ണാഭമായ ഓസ്‌കാര്‍ ചടങ്ങ് ഫാഷന്റെ കൂടി വേദിയായപ്പോള്‍ മിക്കവരും തെര ഞ്ഞെടുത്തവേഷം തങ്ങളുടെ സൗന്ദര്യവും രഹസ്യഭാഗങ്ങളും ഏറെക്കുറെ പുറത്തു കാണുന്നതരം സുതാര്യമായ വേഷങ്ങളുടെ പ്രദര്‍ശനമായിരുന്നു. ലോഹ അറ്റങ്ങള്‍ വരുന്നതും എംബ്രായ്ഡറി ചെയ്ത ലെയ്സ് അടിവസ്ത്ര പാന്റീസും ഉള്ള ലേസ് നെഗ്ലിഗീ ധരിച്ചായിരുന്നു നടിയും സംവിധായികയുമായ ഒലീവിയ വൈല്‍ഡ് എത്തിയത്.

നടി ജൂലിയ ഫോക്സ് നഗ്‌നതയിലേക്ക് അല്‍പ്പം കൂടി കൂടുതല്‍ ചായ്വുകാട്ടി. ഒരു സുതാര്യമായ റാപ് ഡ്രെസ്സാണ് അണിഞ്ഞത്. നഗ്നമായ ഓസ്‌ക്കര്‍ പുരസ്‌ക്കാര ശില്‍പ്പത്തെ പ്രതിഫലിപ്പിക്കുന്ന വേഷമായിരുന്നു ഡോജ ക്യാറ്റിന്റേയത്. ശില്‍പ്പം മാതൃകയാക്കി ഡോജ ധരിച്ച ബാല്‍മെയിന്‍ സ്ട്രാപ്പ്ലെസ് ഗൗണിനായി 39 കലാകാരന്മാര്‍ 3,450 മണിക്കൂര്‍ പണിയെടുത്തെന്നാണ് ഡിസൈനര്‍ പറഞ്ഞത്.

കറുത്ത വാനിറ്റി ഫെയര്‍ ഗൗണിലാണ് കെന്‍ഡല്‍ ജെന്നര്‍ ശ്രദ്ധ ആകര്‍ഷിച്ചത്. റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച സുതാരമായ കറുത്ത ലേസുകള്‍ വരുന്ന വിന്റേജ് വേഷത്തിലാ യിരുന്നു അവര്‍. എലിസബത്ത് ഹുര്‍ലി, ജൂലിയാ ഫോക്‌സ്, എമിലി രതാജ്‌കോവ്‌സ്‌കി, ലെസ്ലി ബിബ് എന്നിവരും അംഗലാവണ്യങ്ങള്‍ പ്രകടമാക്കുന്ന തരത്തിലുള്ള നഗ്നസൗന്ദര്യത്തിന്റെ തിളക്കം നല്‍കുന്ന വേഷത്തിലായിരുന്നു എത്തിയത്.