Sports

ഇന്ത്യ അജയ്യര്‍… ബംഗ്‌ളാദേശിന് തോല്‍പ്പിക്കാനാകില്ല ; അതിനൊരു കാരണമുണ്ടെന്ന് ഷക്കീബ് അല്‍ ഹസന്‍

കാണ്‍പൂരില്‍ വെള്ളിയാഴ്ച രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങിയിരിക്കെ ആദ്യ മത്സരത്തില്‍ തോറ്റ ബംഗ്‌ളാദേശ് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തില്‍ സമനില നേടിയാല്‍ പോലും ബംഗ്‌ളാദേശിന് അത് നേട്ടമാകുമെന്നും ഇന്ത്യ ഇപ്പോള്‍ അജയ്യരാണെന്നും വിരമിക്കുന്ന താരം ഷക്കീബ് അല്‍ ഹസന്‍.

ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ബംഗ്ലാദേശ് 2-0 ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലും അതാവര്‍ത്തിക്കാ മെന്നായിരുന്നു ആദ്യ ടെസ്റ്റ് തുടങ്ങും വരെ ബംഗ്‌ളാദേശിന്റെ പ്രതീക്ഷ. എന്നാല്‍ പാകിസ്താനെ ടെസ്റ്റ് പരമ്പര തോല്‍പ്പിച്ചത് പോലെ ഇന്ത്യയോട് സാധിക്കില്ലെന്നും പറഞ്ഞു. പാകിസ്താനെ തോല്‍പ്പിച്ചതിന് കാരണം ബംഗ്‌ളാദേശിന്റെ പരിചയ സമ്പന്നതയാണെന്നും പറഞ്ഞു. പാകിസ്ഥാന്‍ യുവ ടീമായതിനാല്‍ ബംഗ്ലാദേശിന് അവരെക്കാള്‍ മുന്നിലെത്താന്‍ കഴിഞ്ഞതായും അല്‍ ഹസന്‍ പറയുന്നു.

അതില്ലൊമുപരി ഇന്ത്യയ്ക്ക് മേല്‍ക്കൈയ്യാകുന്ന മറ്റൊരു വസ്തുത ഹോംടര്‍ഫില്‍ കളിക്കുന്നു എന്നതാണ്. സ്വന്തം മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യ പാകിസ്താനേക്കാള്‍ മികച്ച ടീമാണ്. ഇന്ത്യക്ക് എതിരേ സ്വന്തം തട്ടകത്തില്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്നും് ചൂണ്ടിക്കാട്ടി. ”ചെന്നൈയില്‍ ഞങ്ങള്‍ നന്നായി കളിച്ചുവെന്ന് ഞാന്‍ കരുതുന്നു, പക്ഷേ മൂന്നര ദിവസത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കുന്നത് അനുയോജ്യമല്ല. ഞങ്ങള്‍ അതിനേക്കാള്‍ മികച്ച ടീമാണെന്ന് തോന്നി. അടുത്ത മത്സരത്തില്‍ കിട്ടിയ അവസരം ഞങ്ങളുടെ കഴിവുകള്‍ കാണിക്കേണ്ടതുണ്ട്.” താരം പറഞ്ഞു. രണ്ടാം ടെസ്റ്റിന്റെ തലേന്ന് കാണ്‍പൂരില്‍ ഷക്കീബ് അല്‍ ഹസന്‍ പറഞ്ഞു.

ഇന്ത്യ ഇപ്പോള്‍ ഒന്നാം നമ്പര്‍ ടീമാണ്, ഒരുപക്ഷേ വീട്ടില്‍ തോല്‍പ്പിക്കാന്‍ സാധ്യതയില്ല. അവര്‍ പുറത്തും നന്നായി പ്രവര്‍ത്തിക്കുന്നു, പക്ഷേ വീട്ടില്‍, അവര്‍ തോല്‍പ്പിക്കാന്‍ കഴിയില്ല. ഏത് രാജ്യത്തിനും ഇത് ബുദ്ധിമുട്ടാണ്. ഞങ്ങളും വ്യത്യസ്തരല്ല. അത് പറയുമ്പോള്‍, ഞങ്ങള്‍ക്ക് നേരിടാന്‍ കഴിയുമെന്ന് തോന്നുന്ന പോരാട്ടം കാണിക്കാന്‍ ഞങ്ങള്‍ നന്നായി കളിക്കണം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഞങ്ങള്‍ക്ക് 350 അല്ലെങ്കില്‍ അതില്‍ കൂടുതലോ സ്‌കോര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, അത് വലിയ പുരോഗതിയായിരിക്കും. ആദ്യ ഇന്നിംഗ്‌സില്‍ 350 മുതല്‍ 400 വരെ സ്‌കോര്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുകയും ഞങ്ങളുടെ ടീമിനെ ഉയര്‍ത്തുകയും ചെയ്യും.” ടി20 യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഷാക്കിബ് അടുത്ത മാസം തന്റെ അവസാന ടെസ്റ്റ് കളിക്കുമെന്ന് പറഞ്ഞു.