സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധങ്ങളിലൊന്നായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്നത്. വളരെക്കാലത്തെ ഡേറ്റിംഗിന് ശേഷം ബന്ധവുമായി മുമ്പോട്ട് പോകാന്‍ തീരുമാനിച്ചിരുന്ന ഇവര്‍ പെട്ടെന്ന് ഒരു നാള്‍ വേര്‍പിരിയുകയായിരുന്നു. പ്രഭുദേവ നയന്‍താരയ്ക്ക് മുന്നില്‍ വെച്ച മൂന്ന് നിബന്ധനകളാണ് അവരുടെ വേര്‍പിരിയലിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.
പ്രഭുദേവയെ അഗാധമായി ഇഷ്ടപ്പെട്ടിരുന്ന നയന്‍താര അദ്ദേഹം മുമ്പോട്ട് വെച്ച മതം മാറല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമ്മതിച്ചെങ്കിലും, നടന്‍ മുമ്പോട്ട് വെച്ച മൂന്നാമത്തെ വ്യവസ്ഥയാണ് ഇരുവരും തമ്മിലുള്ള വലിയ വിള്ളലിന് കാരണമായത്. വില്ലു എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് ഇരുവരും അടുപ്പത്തിലായതെന്ന് പറയപ്പെടുന്നു. ഇത് ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ ഉണ്ടാകാനും കാരണമായി. തുടക്കത്തില്‍ അവര്‍ തങ്ങളുടെ ബന്ധം മറച്ചുവെച്ചെങ്കിലും, ആ രഹസ്യം അധികനാള്‍ നീണ്ടുനിന്നില്ല.
അതോടെ അവര്‍ പൊതുപരിപാടികളില്‍ ഒരുമിച്ച് പങ്കെടുക്കുന്നത് മാധ്യമശ്രദ്ധ നേടി. വിവാഹശേഷം നയന്‍താര അഭിനയം ഉപേക്ഷിക്കണമെന്ന് പ്രഭുദേവ ആഗ്രഹിച്ചു. നയന്‍താരയുടെ കരിയറിനോടുള്ള അഭിനിവേശത്തിനും സമര്‍പ്പണത്തിനും വിരുദ്ധമായിരുന്നു ഈ ആവശ്യം. അവള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ അവരുടെ വേര്‍പിരിയലിനും കാരണമായി.
നയന്‍താരയോടൊപ്പം ജീവിക്കാന്‍ വേണ്ടി പ്രഭുദേവ തന്റെ ആദ്യ ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്തുകൊണ്ട് ജീവിതത്തില്‍ വലിയ ഒരു തീരുമാനമെടുത്തു. പ്രഭുദേവയ്ക്ക് വേണ്ടി നയന്‍താര മതപരിവര്‍ത്തനം ചെയ്യാന്‍ തയ്യാറായിരുന്നു. പ്രഭുദേവയുടെ ആദ്യവിവാഹത്തിലെ കുട്ടികള്‍ക്കും താന്‍ പ്രഥമ പരിഗണന കൊടുക്കണം എന്നതും നടിക്ക് സ്വീകാര്യം ആയിരുന്നു. എന്നാല്‍ തന്റെ പാഷനായ സിനിമ വിവാഹശേഷം ഉപേക്ഷിക്കണമെന്ന പ്രഭുദേവയുടെ നിബന്ധന സ്വീകാര്യമല്ലായിരുന്നു.
വേര്‍പരിഞ്ഞ ശേഷം ഇരുവരും അവരവരുടെ ജീവിതത്തില്‍ വന്‍ വിജയം നേടി. നയന്‍താര ലേഡീ സൂപ്പര്‍സ്റ്റാറായി തെന്നിന്ത്യയിലെ മുന്‍നിര നായകിയായി മാറിയപ്പോള്‍ പ്രഭുദേവ സിനിമയും നൃത്തസംവിധാനവും അഭിനയവുമായി തന്റേതായ വഴി വെട്ടിത്തുറന്ന് തിരക്കുള്ള താരമായി മാറി. മുമ്പോട്ട് പോയും രണ്ടുപേരും രണ്ടു വിവാഹം കഴിച്ച് സന്തോഷകരമായ ദാമ്പത്യവുമായി മുമ്പോട്ട് പോകുന്നു. നയന്‍താര സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി വിവാഹം കഴിച്ചപ്പോള്‍, പ്രഭുദേവ ഡോക്ടര്‍ ഹിമാനി സിംഗുമായി പ്രണയത്തിലായി.