വിചിത്രമായ ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത കേസുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വിചിത്രമായ തിരോധാനങ്ങള്‍, വിചിത്രമായ കുറ്റകൃത്യങ്ങള്‍, വിചിത്രമായി പെരുമാറുന്ന മൃഗങ്ങള്‍, തികച്ചും മനുഷ്യരല്ലാത്ത ജീവികളുമായുള്ള ഏറ്റുമുട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന വിശദീകരിക്കാനാകാത്ത ഈ നിഗൂഢതകള്‍ തകര്‍ക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും ഡിറ്റക്ടീവുകള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
1959 ഫെബ്രുവരി 1 ന്, ഒമ്പത് സ്‌കീ-ഹൈക്കര്‍മാര്‍ ഇന്നത്തെ റഷ്യയിലെ മലനിരകളില്‍ ദുരൂഹമായി കാണാതാ സംഭവം ഈ പട്ടികയിലാണ് വരുന്നത്. ഒരുദിവസം രാത്രി അപ്രതീക്ഷിതമായി കാണാതായ ഇവര്‍ക്ക് എന്തു സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. അതിശൈത്യം മുതല്‍ ചൊവ്വാഗ്രഹജീവികളുടെ ആക്രമണം വരെ ഇതില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. സംഭവം നടന്ന ദിവസം രാത്രി, സംഘം ഒരു ചരിവില്‍ ക്യാമ്പ് ചെയ്തു, അത്താഴം ആസ്വദിച്ച് ഉറങ്ങാന്‍ തയ്യാറെടുത്തു-പക്ഷെ എന്തോ വിനാശകരമായി സംഭവിച്ചു. ആരും തിരിച്ചുവന്നില്ല.
ഫെബ്രുവരി 26 ന്, തെരച്ചില്‍ നടത്തിയവര്‍ കാല്‍നടയാത്രക്കാരുടെ ഉപേക്ഷിക്കപ്പെട്ട ഒരു കൂടാരം കണ്ടെത്തി, അത് അകത്ത് നിന്ന് കീറിയ നിലയിലായിരുന്നു. സംഘം അവശേഷിപ്പിച്ച കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. ചിലര്‍ സോക്സ് ധരിച്ചവരും ചിലര്‍ ഒറ്റ ഷൂ ധരിച്ചവരും ചിലര്‍ നഗ്‌നപാദരുമായിട്ടാണ് കാല്‍പ്പാടുകള്‍ കാണപ്പെട്ടത്്. ഈ കാല്‍പ്പാടുകള്‍ ചെരുപ്പില്ലാത്തതും അടിവസ്ത്രം മാത്രം ധരിച്ചതുമായ ആദ്യത്തെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ അരികിലേക്ക് വരെ പിന്തുടരുന്നു.
ആദ്യം, രംഗം അതിശൈത്യത്തെ തുടര്‍ന്നുള്ള ഹൈപ്പോഥെര്‍മിയ മൂലമുള്ള മരണ മാണെന്ന് കണക്കാക്കി. എന്നാല്‍ പിന്നീട് കണ്ടെത്തിയ മറ്റ് ഏഴ് മൃതദേഹങ്ങള്‍ ഹൈ പ്പോഥെര്‍മിയ തീയറി അവസാനിപ്പിച്ചു. ഒരു ശരീരത്തില്‍ ക്രൂരമായ ആക്രമണ ത്തിന് അനുസൃതമായ ഒരു മൂര്‍ച്ചയേറിയ ആഘാതത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാ യിരുന്നു. മറ്റൊരാള്‍ക്ക് അതിശക്തമായ ചൂടില്‍ നിന്നും പൊള്ളലേറ്റിരുന്നു. ഒരാള്‍ രക്തം ഛര്‍ദ്ദി ച്ച നിലയിലായിരുന്നു. ഒരാള്‍ക്ക് നാക്ക് ഉണ്ടായിരുന്നില്ല. അവരുടെ ചില വസ്ത്രങ്ങളില്‍ റേഡിയോ ആക്ടീവ് തട്ടിയതായി കണ്ടെത്തിയിരുന്നു.
കെജിബി ഇടപെടല്‍, മയക്കുമരുന്ന് അമിതമായ ഉപയോഗം, ചൊവ്വാഗ്രഹജീവികളുടെ ആക്രമണം, ഗ്രാവിറ്റി അപാകതകള്‍, മഞ്ഞുമനുഷ്യനായ യെതിയുടെ റഷ്യന്‍ പതിപ്പ് എന്നിങ്ങനെ തീയറികള്‍ അനേകമുണ്ടായി. അടുത്തിടെ, ഒരു ഡോക്യുമെന്ററി ഫിലിം മേക്കര്‍ വ്യത്യസ്തമായ ഒരു സിദ്ധാന്തം അവതരിപ്പിച്ചു – ‘ഇന്‍ഫ്രാസൗണ്ട്’ എന്ന് വിളിക്ക പ്പെടുന്ന ഭയാനകവും എന്നാല്‍ യഥാര്‍ത്ഥവുമായ പ്രതിഭാസത്തെ ക്കുറി ച്ചായിരുന്നു.




