പ്രണത്തിലായാലും ദാമ്പത്യത്തിലായാലും പരസ്പരമുള്ള ബന്ധം വളരെ നന്നായി മുന്നോട്ട് പോകാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ ശ്രമിയ്‌ക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും ബന്ധവും ശക്തമായിരിക്കണം, ഇല്ലെങ്കില്‍ ദാമ്പത്യ ബന്ധം തകരുന്നതിന് ചെറിയ കാരണങ്ങള്‍ പോലും മതിയാകും.
പങ്കാളിയില്‍ സംശയംവെച്ചുകൊണ്ട് ജീവിക്കുന്നതും ദാമ്പത്യത്തിന് സുഖകരമല്ല. എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ ഇരിക്കണമെങ്കില്‍ പങ്കാളികള്‍ ഇരുവരും തുല്യമായ ധാരണയും പരിശ്രമവും പ്രാധാന്യവും നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന പങ്കാളികള്‍ക്ക് ഇത് പ്രാബല്യത്തില്‍ വരുത്തിക്കാന്‍ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകാം.
- ആശയവിനിമയം – ശരിയായ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരോ കാര്യത്തിലും എന്താണ് തോന്നിയതെന്ന് ശരിയായ പങ്കാളിയ്ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുക. മനസിലുണ്ടാകുന്ന വികാരങ്ങളും തോന്നലുകളും പങ്കാളിയെ ശരിയായി അറിയിച്ചാല്‍ അത് ബന്ധത്തെ നിലനിര്‍ത്താന്‍ കൂടുതല്‍ ഗുണം ചെയ്യും. വിഷമം, ദേഷ്യം, സ്നേഹം എല്ലാം പ്രകടിപ്പിക്കേണ്ട സമയത്ത് കൃത്യമായി അവരെ അറിയിക്കാന്‍ ശ്രമിക്കുക.
- ശ്രദ്ധ നല്‍കുക – പങ്കാളിയ്ക്ക് ശ്രദ്ധയും കരുതലും വേണ്ട സമയങ്ങളില്‍ അത് കൃത്യമായി നല്‍കുക. ജോലി ഭാരം കാരണം ബുദ്ധിമുട്ടുന്ന പങ്കാളിയോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പ്രശ്നങ്ങള്‍ കാരണം വിഷമിക്കുകയോ ചെയ്യുകയാണെങ്കില്‍ പങ്കാളിയ്ക്ക് ആ സമയത്ത് വേണ്ട കരുതലും ശ്രദ്ധയും നല്‍കാന്‍ ശ്രമിക്കുക. അത് വളരെ പ്രധാനമാണ്.
- സംതൃപ്തിപ്പെടുത്തുക – എല്ലാ ബന്ധങ്ങളിലും പങ്കാളികള്‍ ആഗ്രഹിക്കുന്നത് പരസ്പരം പങ്കാളിയെല്ലാം സംതൃപ്തിപ്പെടുത്തണമെന്നാണ്. എന്നാല്‍ ഇതില്‍ മനസിലാക്കേണ്ട പ്രധാനകാര്യം ഒരിക്കലും പരസ്പരം പൂര്‍ണമായും സംതൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. ഇത് അംഗീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇരുവര്‍ക്കും എല്ലാ കാര്യങ്ങളിലും പൂര്‍ണമായും സംതൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. എല്ലാ ആവശ്യങ്ങളെയും നിറവേറ്റി തരാന്‍ സാധിക്കില്ലെങ്കിലും പരസ്പരം കഴിയുന്നത്രെ കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ശ്രമിക്കുക.
- വാക്കുകളും പ്രവൃത്തിയും – വാക്കുകളും പ്രവൃത്തികളും ലക്ഷ്യങ്ങളുമൊക്കെ ബന്ധങ്ങളില്‍ യോജിപ്പിക്കണം. സത്യസന്ധമായി ബന്ധങ്ങളില്‍ തുടരേണ്ടത് വളരെ പ്രധാനമാണ്. ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ വേണ്ട പ്രയത്നങ്ങള്‍ ആത്മാര്‍ത്ഥവും സത്യസന്ധവുമാണെങ്കില്‍ തീര്‍ച്ചയായും അത് ബന്ധങ്ങളില്‍ കൂടുതല്‍ ദൃഢത വരുത്താന്‍ സഹായിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് ഒരിക്കലും പങ്കാളിയെ ആക്ഷേപിക്കരുത്. വാക്കുകളും പ്രവൃത്തികളും സൂക്ഷിച്ച് വേണം.




