Hollywood

ഭക്ഷ്യ വിഷബാധയെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍

പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. എന്നാല്‍ വീട്ടിലെ വൃത്തിയായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്രയും മേന്മ പുറത്ത് നിന്ന് വാങ്ങി കഴിയ്ക്കുന്ന ഭക്ഷണത്തിന് ഒരിയ്ക്കലും ഉണ്ടാകാന്‍ പോകുന്നില്ല. കേടുവന്നതോ, കാലഹരണപ്പെട്ടതോ, അല്ലെങ്കില്‍ ചെറിയ അളവില്‍ വിഷാംശങ്ങള്‍ അടങ്ങിയതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഭക്ഷ്യ വിഷബാധ ഉണ്ടാകാനും കാരണമാകും. കഴിച്ച ഭക്ഷണത്തിലെ അസ്വാഭാവികതകളും പ്രശ്നങ്ങളുമെല്ലാമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍.

ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വിശപ്പ് കുറയുന്നത്, പനി, ക്ഷീണവും ബലഹീനതയും, തലവേദന, അടിവറിന്റെ ഭാഗങ്ങളില്‍ വേദന, തുടര്‍ച്ചയായ വയറിളക്കം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. സാല്‍മൊണെല്ല ബാക്ടീരിയയാണ് ശരീരത്തില്‍ ഭക്ഷ്യവിഷ ബാധ ഉണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാനി. മുട്ട, മയോണൈസ്, ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ശരിയായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് ഇത് ഉണ്ടാവുന്നത്. ഭക്ഷ്യ വിഷബാധ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ അറിയാം…

  • വാഴപ്പഴം – ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ശീലമാക്കിയാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് തടയാനാകും എന്ന് അറിയാമോ? നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ളവായാണ് വാഴപ്പഴം. ഭക്ഷ്യവിഷബാധ ഉണ്ടാവുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട പൊട്ടാസ്യത്തിന്റെയും ഫൈബര്‍റിന്റെറെയും അളവ് പുനസ്ഥാപിക്കാന്‍ വാഴപ്പഴം തുടര്‍ച്ചയായി കഴിച്ചാല്‍ മതി. വാഴപ്പഴം പാലില്‍ കലര്‍ത്തി കഴിക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കും.
  • ആപ്പിള്‍ സിഡെര്‍ വിനാഗിരി – ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്ന് മുതല്‍ രണ്ട് ടേബിള്‍സ്പൂണ്‍ വരെ ആപ്പിള്‍ സിഡെര്‍ വിനഗര്‍ ചേര്‍ത്ത് നന്നായി ഇളക്കി ഉടനടി കഴിക്കുക. ദിവസവും 2 – 3 പ്രാവശ്യമോ ഓരോ തവണ ഭക്ഷണത്തിന് ശേഷമോ നിങ്ങള്‍ക്കിത് ശീലമാക്കാവുന്നതാണ്.
  • ഇഞ്ചി ചായ തേനിനോടൊപ്പം – ഒരു കപ്പ് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച് ചായ തയാറാക്കിയെടുക്കാം. തണുക്കാന്‍ അനുവദിച്ച ശേഷം മധുരത്തിനായി തേന്‍ ചേര്‍ത്ത് കുടിക്കാം. പെട്ടെന്നുള്ള ദഹനപ്രശ്ങ്ങള്‍ക്ക് ഒരു പരിഹാരമെന്ന നിലയില്‍, നിങ്ങള്‍ക്ക് ചെറിയ ഇഞ്ചി കഷണങ്ങള്‍ ചവച്ചരച്ച് കഴിക്കുകയോ അല്ലെങ്കില്‍ ഇഞ്ചി നീര് പിഴിഞ്ഞെടുത്ത് കുടിക്കുകയോ ചെയ്യാം. നിങ്ങളുടെ ലക്ഷണങ്ങള്‍ കുറയുന്നതുവരെ ദിവസേന മൂന്ന് തവണയെങ്കിലും ഇഞ്ചി ചായ കുടിക്കണം. ഓക്കാനം, ഛര്‍ദ്ദി എന്നിവ ഒഴിവാക്കാനും ഇത് ഏറ്റവും ഫലപ്രദമാണ്.
  • നാരങ്ങ നീര് – ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത് ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം ചേര്‍ത്ത് കുടിക്കാം. തേന്‍ കൂടെ ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ എളുപ്പത്തില്‍ കുടിക്കാന്‍ കഴിയും. അസുഖം ഇല്ലെങ്കില്‍ കൂടി നിങ്ങള്‍ക്ക് ദിവസവും 2-3 തവണ വരെ നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. നാരങ്ങ നീര് എല്ലായ്പ്പോഴും ദഹനത്തിന് സഹായിക്കുന്നു.
  • വെളുത്തുള്ളി – വെളുത്തുള്ളി അല്ലികള്‍ തൊലി കളഞ്ഞെടുത്ത് വെറുതെ ചവച്ച് അതിന്റെ നീര് വിഴുങ്ങുക. വേണമെങ്കില്‍ നിങ്ങള്‍ക്ക് വെളുത്തുള്ളി, കുറച്ച് തേനില്‍ മുക്കിയും കഴിക്കുകയുമാവാം. ആശ്വാസം ലഭിക്കുന്നതുവരെ ദിവസത്തില്‍ ഒരു തവണയെങ്കിലും വെളുത്തുള്ളി കഴിക്കാന്‍ ശ്രമിക്കുക. വയറു വേദനയ്ക്കുള്ള ഏറ്റവും മികച്ച പരിഹാരമാണിത്.
  • വിറ്റാമിന്‍ സി – വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. പ്രാഥമിക ചികിത്സയ്ക്കു ശേഷം നിങ്ങളുടെ ലക്ഷണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1000 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ ദിവസവും 3 മുതല്‍ 4 തവണ കഴിക്കേണ്ടതുണ്ട്.