Healthy Food

ഈ ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ആഹാരക്രമത്തിലൂടെ നമുക്ക് പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.
ചില ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം….

  • തുളസിയില – തുളസിയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം തുളസിയിലയോ തുളസിയില ചേര്‍ത്ത ചായയോ കഴിക്കുന്നത് ഗുണം ചെയ്യും.
  • കയ്പക്ക – കയ്പക്ക ഇലകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
  • വേപ്പില – രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വേപ്പില സഹായിക്കും.
  • ഉലുവ ഇല – ഉലുവ ഇലകളില്‍ ലയിക്കുന്ന നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും.
  • കറിവേപ്പില -കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ദിവസവും കറിവേപ്പില കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.