Movie News

ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങള്‍ ഇവയാണ്

മികച്ച ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിക്കുക എന്നത് ഓരോ സംവിധായകന്റെയും അഭിനേതാക്കളുടെയും സ്വപ്‌നമായിരിക്കും. ബിഗ് ബജറ്റ് ചിത്രങ്ങള്‍ എപ്പോഴും മികച്ച ഒരു ഓപ്പണിങ്ങിനായി ശ്രമിക്കുന്നുണ്ടാകും. മികച്ച ഓപ്പണിങ്ങ് ലഭിച്ചതുകൊണ്ട് മാത്രം ഒരു ചിത്രം വിജയിക്കണമെന്നില്ല. എന്നാല്‍ വളരെ മികച്ച ഒരു ഓപ്പണിങ്ങ് തീര്‍ച്ചയായും ചിത്രത്തിന്റെ കാഴ്ചക്കാരെ വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങളെ അറിയാം.

ഷാരുഖ് ഖാന്റെ ജവാന്‍ മികച്ച തുടക്കം ലഭിച്ച ചിത്രമായിരുന്നു. ജവാന്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി. 63.87 കോടിയായിരുന്നു ജവാന്റെ ഓപ്പണിങ് ഡേ കളക്ഷന്‍. അതുപോലെ തന്നെ മികച്ച ഓപ്പണിങ്ങ് ലഭിച്ച ഈ വര്‍ഷത്തെ തന്നെ മറ്റൊരു ഷാരുഖ് ചിത്രമാണ് പത്താന്‍. പത്താന്റെ ഓപ്പണിങ്ങ് ഡേ കളക്ഷന്‍ 55.72 കോടിയായിരുന്നു.

പ്രേക്ഷകര്‍ ഏറ്റെടുത്ത കെജിഎഫ് 2 വിനും ബോക്‌സ് ഓഫീസില്‍ വളരെ മികച്ച തുടക്കം ലഭിച്ചിരുന്നു. 52.39 കോടിയായിരുന്നു കെജിഎഫ് ആദ്യദിനം നേടിയത്.

എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ലഭിച്ച ചിത്രമാണ് ഹൃതിഖ് റോഷന്റെ വാര്‍. 50.61 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്.

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ച ടൈഗര്‍ 3 യും ആദ്യ ദിനം മികച്ച കളക്ഷന്‍ നേടി. 42.25 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. സല്‍മാന്‍ ഖാന്റെ ഭാരത് 41.62 കോടി നേടി മികച്ച ഓപ്പണിങ്ങ് സ്വന്തമാക്കിയ ചിത്രമാണ്.

ബാഹുബലി 2 മികച്ച ഓപ്പണിങ്ങ് ലഭിച്ച ചിത്രമാണ്. 40.73 കോടിരൂപയാണ് ചിത്രം സ്വന്തമാക്കിയത്.

പ്രേം രത്തന്‍ ദന്‍ അതി എന്ന സല്‍മാന്‍ ഖാന്റെ ഫാമിലി ചിത്രം 39.32 കോടിയാണ് ആദ്യ ദിനം നേടിയത്.

സണ്ണി ഡിയോളിന്റെ ഖദ്ദര്‍ 2 എന്ന ചിത്രവും മികച്ച ഓപ്പണിങ്ങി ലഭിച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ചിത്രത്തിന് 38.96 കോടി രൂപയാണ് ആദ്യ ദിനം നേടാന്‍ കഴിഞ്ഞത്.