Lifestyle

ഓഫീസ് ടേബിളില്‍വച്ച് ആഹാരം കഴിക്കാറുണ്ടോ? ഈ പ്രവൃത്തികള്‍ ആരോഗ്യത്തെ കുഴപ്പത്തിലാക്കും

നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. കൃത്യമായ വ്യായാമവും ഭക്ഷണശൈലിയുമൊന്നും പിന്തുടരാതിരിക്കുന്നത് പലരുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. തിരക്കിട്ടുള്ള ജീവിതത്തിനിടയില്‍ പലരും ആരോഗ്യ ശ്രദ്ധിക്കാന്‍ മറക്കുന്നതും രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. തെറ്റായ ശീലങ്ങള്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ചില പ്രവൃത്തികള്‍ ആരോഗ്യത്തെ എങ്ങനെ കുഴപ്പത്തിലാക്കുമെന്ന് അറിയാം….

  • വീട്ടിനുള്ളില്‍ സോക്‌സ് – അഴുക്കും പൊടിയുമെല്ലാം ആവോളമുള്ള സോക്‌സ് വീട്ടിനുള്ളില്‍ ഇട്ടു നടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. 25% ബാക്ടീരിയകളും വീട്ടില്‍ പ്രവേശിക്കുന്നത് സോക്‌സ് വഴി തന്നെ. പുറത്തു നിന്നു വരുമ്പോള്‍ ഒരിക്കലും സോക്‌സ് വീട്ടിലേക്കു കയറ്റരുത്.
  • മണമുള്ള മെഴുകുതിരികള്‍ – കാണാനും ശ്വസിക്കാനുമെല്ലാം നല്ലതാണ് ഈ മെഴുകുതിരികള്‍. പക്ഷേ അവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ചിലപ്പോള്‍ നല്‍കുക. കാന്‍സറിന് വരെ കാരണമാകുന്ന Carcinogens ആണ് ഇതില്‍ ഉള്ളത്. ഇവ അലര്‍ജി ഉണ്ടാക്കാനും കാരണമാകും. ഇനി ഇത്തരം മെഴുകുതിരികള്‍ വേണമെന്നുണ്ടെങ്കില്‍ വെജിറ്റബിള്‍ എണ്ണയില്‍ ഉണ്ടാക്കുന്നവ വാങ്ങുക.
  • സെല്‍ഫോണ്‍ ബാത്ത്‌റൂമില്‍ കൊണ്ട് പോയാല്‍ – ഇന്ന് ബാത്ത്‌റൂമില്‍ വരെ സെല്‍ഫോണ്‍ കൊണ്ടുപോയിലെങ്കില്‍ ആര്‍ക്കും ഒരു സ്വസ്ഥതയും ഇല്ല. ടോയ്ലറ്റില്‍ ഇരിക്കുമ്പോള്‍ വരെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിയുക നിങ്ങള്‍ അണുക്കളെ കൂടെ കൊണ്ടു വരികയാണ്.
  • കൈ കഴുകുന്നതിലും കാര്യം – എവിടെയെങ്കിലും പോയിട്ടു വന്നാലോ, മറ്റെന്തെങ്കിലും ജോലികള്‍ ചെയ്തിട്ടു വരുമ്പോഴോ നമ്മള്‍ എല്ലാവരും കൈകള്‍ കഴുകാറുണ്ട്. എന്നാല്‍ ഇതു ചെയ്യുന്നത് ശരിയായ രീതിയിലാണോ? ചുമ്മാ വെള്ളത്തില്‍ കഴുകിയിട്ട് പോയാല്‍ കൈകള്‍ വൃത്തിയാകില്ല. കുറഞ്ഞത് 30 സെക്കന്‍ഡ് നേരം ഹാന്‍ഡ് വാഷ് അല്ലെങ്കില്‍ എന്തെങ്കിലും അണുനാശിനി ഉപയോഗിച്ചു കൈകള്‍ ശുചിയാക്കണം.
  • എന്നുമുള്ള ഒരേതരം ആഹാരം – ദിവസവും ഒരേ രീതിയിലുള്ള ആഹാരം കഴിച്ചാല്‍ അവശ്യ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. പലപ്പോഴും ഒരേ ആഹാരം കഴിക്കുന്നത് ആവശ്യമായ പല പോഷകങ്ങളും നഷ്ടമാക്കുകയാണ്. ആഹാരത്തിനു വ്യത്യാസം തോന്നണമെങ്കില്‍ എന്തെങ്കിലും വ്യത്യസ്തമായി പാകം ചെയ്യാന്‍ ശ്രമിക്കണം.
  • ഓഫീസ് ടേബിളിലെ ആഹാരം കഴിപ്പ് – ജോലിയുടെ തിരക്കിനിടയില്‍ ഓഫീസ് മേശയില്‍ ഇരുന്ന് ആഹാരം കഴിക്കുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍ സ്വയം വയ്യാവേലി വിളിച്ചു വരുത്തുകയാണ്. ടോയ്ലറ്റ് സീറ്റില്‍ ഉള്ളതിലും അധികം അണുക്കളാണ് നിങ്ങളുടെ ഓഫീസ് മേശയില്‍ ഉണ്ടാകുക.
  • ചൂടു വെള്ളത്തിലെ കുളി – നല്ല ചൂട് വെള്ളത്തിലൊരു കുളി കഴിഞ്ഞാല്‍ ഒന്ന് റിലാക്‌സ് ആകാം എന്നാണ് എല്ലാവരും പറയുക. എന്നാല്‍ ദിവസവുമുള്ള ഈ കുളി അത്ര നന്നല്ല. ബാത്ത്‌റൂമിലെ ഈ ചൂടുള്ള നനഞ്ഞ അന്തരീക്ഷം അണുക്കള്‍ക്ക് വളരാന്‍ ഉത്തമമാണ്. അതുകൊണ്ട് ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ തന്നെ അതിന്റെ ആവിയും മറ്റും പുറത്തേക്ക് പോകാന്‍ ബാത്ത്‌റൂം ജനലുകള്‍ തുറന്നിടുക.

Leave a Reply

Your email address will not be published. Required fields are marked *