Lifestyle

ഉപേക്ഷിക്കരുത് ഈ അടുക്കള അവശിഷ്ടങ്ങള്‍, മുഖസൗന്ദര്യത്തിനും മുടി വളരാനും

ഈ 5 അടുക്കള അവശിഷ്ടങ്ങള്‍ ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും സഹായകമാണ്. ഇവയില്‍ ചിലത്, പോഷകങ്ങളാല്‍ സമ്പുഷ്ടവും ഒപ്പം സൗന്ദര്യ സംരക്ഷണത്തിന് ഫലപ്രദവുമാണ് .

ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന അഞ്ച് അടുക്കള അവശിഷ്ടങ്ങള്‍ ഇതാ.

കഞ്ഞി വെള്ളം

കഞ്ഞിവെള്ളത്തെ സൗന്ദര്യ ഗുണങ്ങളുടെ ഒരു കലവറയെന്ന് വിശേഷിപ്പിക്കാം . ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇവ മുടിക്ക് തിളക്കവും മൃദുത്വവും നല്‍കാനും ഒപ്പം ഒരു ഫേസ് ടോണറായി ചര്‍മ്മത്തിനു തിളക്കം നല്‍കാനും ഉപയോഗിക്കാം.

വാഴപ്പഴത്തോലുകള്‍

ഏത്തപ്പഴത്തോലുകള്‍ സൗന്ദര്യത്തിന് മികച്ച ഒന്നാണ്. വിറ്റാമിന്‍ എ, ഇ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇവ ചര്‍മ്മത്തെ പോഷിപ്പിക്കാനും മൃദുവാക്കാനും സഹായിക്കുന്നു . ഒപ്പം വീക്കം കുറയ്ക്കുന്നതിനും കൂടുതല്‍ തിളക്കമാര്‍ന്നതും നിറമുള്ളതുമായ ചര്‍മ്മവും പ്രദാനം ചെയ്യുന്നു .

ഉരുളക്കിഴങ്ങ് തൊലികള്‍

ഉരുളക്കിഴങ്ങ് തൊലികള്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ തന്നെ ഇവ മുഖാവരണം ഉണ്ടാക്കുന്നതിന് പ്രകൃതിദത്തമായ എക്‌സ്‌ഫോളിയന്റായി ഉപയോഗിക്കാം.

തൊലികളിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കാനും ചര്‍മ്മത്തെ ശാന്തമാക്കാനും സഹായിക്കും. ഇവ നിറം വര്‍ധിപ്പിക്കാനും ഉപയോഗപ്രദമാണ്.

ടീ ബാഗുകള്‍

ഉപയോഗിച്ച ടീ ബാഗുകള്‍ സൗന്ദര്യ ചികിത്സയായി പുനര്‍ഉപയോഗിക്കാം . ആന്റിഓക്സിഡന്റുകളാലും ടാന്നിനുകളാലും സമ്പന്നമായ ഇവ തണുപ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടുന്നത് വീക്കം കുറയ്ക്കാനും കണ്ണിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും. കൂടാതെ താരന്‍ കുറയ്ക്കാനും ടീ ബാഗുകള്‍ ഫലപ്രദമാണ് . ഇവ മുടി കഴുകാനും ഉപയോഗിക്കാവുന്നതാണ് .

പഴകിയ പാല്‍

പഴകിയതോ പുളിച്ചതോ ആയ പാല്‍, ചര്‍മ്മസംരക്ഷണത്തിന് സഹായകമാണ് . ലാക്റ്റിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ചര്‍മ്മത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും .