Lifestyle

ഒന്നും രണ്ടുമല്ല 35 തരം മുളകുകളുണ്ട് : വീട്ടില്‍ വളര്‍ത്തിയെടുത്തത്!

കറികള്‍ക്ക് ഏറെ അത്യാവശ്യമായ ഒരു ചേരുവകയാണ് മുളക്. സാധാരണയായി നമ്മള്‍ കറികളില്‍ ഉപയോഗിക്കുന്നത് പച്ചമുളകാണെങ്കിലും പല തരത്തിലുള്ള മുളകുകളുണ്ട്. പല വീടുകളിലും അലങ്കാര ചെടികളായി പോലും ഇത് വളര്‍ത്തുന്നു. ഇത്തരത്തില്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന ഏതാണ്ട് 35 തരത്തിലുള്ള മുളകുകളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് @plantedinthegarden എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍.

ചെറുതും വലുതുമായ പല ആകൃതിയിലുള്ള മുളകുകള്‍ ഇതിന്റെ പേരും ഇവയ്ക്ക് എത്രത്തോളം എരിവുണ്ടെന്നും ക്യാപ്ഷനില്‍ പങ്കിട്ടട്ടുണ്ട്.
ബ്യൂണ മുതല, അജി ചല്ലുഅരുറോ, പിനോട്ട് നോയര്‍ ബെല്‍. ഹംഗേറിയന്‍ യെല്ലോ, കോര്‍ണോ ഡി ടോറോ ചോക്കലേറ്റ്, റേഴ മാസിഡോണിയന്‍, മങ്കി ഫെയ്സ്, ഓറഞ്ച് ആന്‍ഡ് ഗ്രീന്‍ ബെല്‍ ഗ്വാജില്ലോ, പെപ്പറോന്‍സിനി, ടാം ഹാലപ്പീനോ, അര്‍മഗെഡോണ്‍, ടി-റെക്സ് യെല്ലോ, ടര്‍ക്കിഷ് കോര്‍ബാസി, ടര്‍ക്സ് ക്യാപ്,
വിരി വിരി, അജി ചരപിറ്റ ഇക്വിറ്റോ, ടബാസ്‌കോ പീച്ച്, അജി അയുയോ,.ചോക്കലേറ്റ് സ്‌കോര്‍പിയോണ്‍ മൊറാഗ, ഗോസ്റ്റ് പെപ്പര്‍ സോളിഡ് ഗോള്‍ഡ്, 7 പോട്ട് ബബിള്‍ഗം എക്സ് തുടങ്ങി പല തരത്തിലുള്ള മുളകുകള്‍ ഈ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഈ കൂട്ടത്തില്‍ ഏറ്റവും എരിവുള്ളത് പി ജെ പിങ്ക് ഐസ്, കരോലിന റീപ്പര്‍ റെഡ്, ഭുട്ട് എക്സ് നെയ്ഡ്. 7 പോട്ട് ബബിള്‍ഗം എക്സ്, സ്‌കോര്‍പിയോണ്‍ മൊറാഗ എന്നിവയ്ക്കൊക്കെയാണ്. എന്നാല്‍ പിനോട്ട് നോയല്‍ ബെല്‍, ടര്‍ക്കിഷ് കോര്‍ബാസി, ജിമ്മി നാര്‍ഡെല്ലോ, യെല്ലോ ഷെപ്പേര്‍ഡ് മുതലായവയാകട്ടെ മധുരമുള്ള ഇനം മുളകുകളാണ്. ഇത്രയും തരം മുളകുകള്‍ വളര്‍ത്തുന്നതിന് പല ആളുകളും ഈ വ്ളോഗറിനെ അഭിനന്ദിച്ചു.

ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഈ അക്കൗണ്ടില്‍ വെറെയും പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും പൂക്കളുടെയും വീഡിയോ കാണാം.