Good News

അത്താഴം ഫ്രീ, വാടക 5വര്‍ഷമായി കൂട്ടിയിട്ടില്ല! ബംഗ്ലൂരുവിലെ വീട്ടുടമയെക്കുറിച്ച് ഒരു വാടകക്കാരന്‍

ബംഗ്ലൂരുവിലെ ഒരു വാടകക്കാരന്‍ തന്റെ വീട്ടുടമയില്‍ നിന്നുണ്ടായ ഹൃദയസ്പര്‍ശിയായ ഒരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്.

‘എന്റെ വീട്ടുടമസ്ഥന്‍ എനിക്ക് ഇന്ന് അത്താഴം വാങ്ങിത്തന്നു,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത് . ‘ഇത് എനിക്ക് സന്തോഷകരമായ നിമിഷമാണ്, എന്റെ ഉടമ എത്ര നല്ല ആളാണെന്ന് സന്തോഷം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വാടകക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിന് 65 വയസ്സുണ്ട്, കഴിഞ്ഞ 5 വര്‍ഷമായി അദ്ദേഹത്തിന്റെ വീട്ടിലാണ് ഞാന്‍ വാടകയ്ക്കു താമസിക്കുന്നത്. ഇന്ന് എന്റെ വാതില്‍ക്കല്‍ വന്ന് ഒരു പാഴ്സല്‍ തന്നിട്ട് എനിക്കുള്ള അത്താഴമാണ്എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ആരും തന്നെ എന്നോട് ഇങ്ങനെ കരുണ കാണിച്ചിട്ടില്ല്’ യുവാവ് പറഞ്ഞു.

അഞ്ച് വര്‍ഷമായി ഇവിടെ താമസിക്കുന്നു. 2018-ല്‍ നല്‍കിയ അതേ വാടക തന്നെയാണ് ഇന്നും താന്‍ നല്‍കുന്നത്. തന്റെ വീട്ടുടമ ഇടയ്ക്കിടെ താനുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള കഥകള്‍ പറയും. മകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുകയും ചെയ്യാറുണ്ടെന്നും യുവാവ് പറയുന്നു.

പോസ്റ്റിനോട് പ്രതികരിച്ച് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ നല്ലൊരു വീട്ടുടമയെ കിട്ടുന്നത് വളരെ അപൂര്‍വമാണ്,’ ഒരാള്‍ അഭിപ്രായപ്പെട്ടു. ‘ബാംഗ്ലൂരിലെ എന്റെ പഴയ വീട്ടുടമസ്ഥ വളരെ ദയയുള്ളവളായിരുന്നു, അപ്പാര്‍ട്ട്മെന്റിലെ ചില വൈദ്യുത പ്രശ്‌നങ്ങള്‍ കാരണം എന്റെ ലാപ് ടോപ്പിന് കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ ഒരു പുതിയ മാക്ബുക്ക് ചാര്‍ജര്‍ കേബിളും അഡാപ്റ്ററും വാങ്ങി തന്നു.

‘മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യുക, അത് അപ്രതീക്ഷിതമായ വഴികളില്‍ തിരിച്ചെത്തും ”മറ്റൊരാള്‍ പറഞ്ഞു.