Travel

വീടുകളും ആശുപത്രിയും പോലീസും പലചരക്ക് കടയുമെല്ലാം ഒറ്റകെട്ടിടത്തില്‍; അലാസ്‌ക്കന്‍ വിറ്റിയറിലേക്ക് സ്വാഗതം

എലിപ്പത്തായത്തില്‍ നിന്ന് രക്ഷപ്പെട്ട് ലോകത്തിലെ ഏറ്റവും വിദൂര സ്ഥലങ്ങളില്‍ ഒന്നിലേക്ക് ഓടിരക്ഷപ്പെടുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ചും ജോലിയുടെയും മറ്റും തിരക്കുകളും മാനസീക സമ്മര്‍ദ്ദവും ശരീരത്തെയും ബുദ്ധിയെയും ക്ഷീണിപ്പിക്കുമ്പോള്‍…. എങ്കില്‍ ഭൂമിലെ ഏറ്റവും ഉയര്‍ന്നതും തണുപ്പുള്ളതുമായ അമേരിക്കയിലെ അലാസ്‌ക്കന്‍ പട്ടണമായ വിറ്റിയറിലേക്ക് സ്വാഗതം.

ശൈത്യകാല പര്‍വതങ്ങളുടെ നിഴലില്‍ സ്ഥിതി ചെയ്യുന്ന, പ്രിന്‍സ് വില്യം മൗണ്ടിന്റെ മറുവശത്തുള്ള വിറ്റിയര്‍ സാധാരണ ചെറിയ പട്ടണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒറ്റമേല്‍ക്കൂരയ്ക്ക് കീഴില്‍ വരുന്ന കെട്ടിടങ്ങളുടെ ഒരു പരമ്പരാഗത ക്ലസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. അതായത് ഇവിടുത്തെ ഏകദേശം 200 താമസക്കാര്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴിലാണ് താമസിക്കുന്നത് എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്..

പര്‍വതങ്ങളിലൂടെയുള്ള ഒരു ഒറ്റവരി തുരങ്കത്തിലൂടെ മാത്രമേ വിറ്റിയറിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മണിക്കൂറില്‍ ഒരു തവണ മാത്രമേ കാറുകള്‍ക്ക് കടന്നുപോകാന്‍ കഴിയൂ. അതുകൊണ്ടു തന്നെ ഇത് തുരങ്കത്തിന്റെ ടൈംടേബിളിനെ ചുറ്റിപ്പറ്റി ജീവിതം ക്രമീകരിക്കാന്‍ താമസക്കാരെ നിര്‍ബന്ധിതരാക്കുന്നു. ഈ ടണലാകട്ടെ രാത്രി 10.30 യോടെ അടയ്ക്കുന്നു.

അവസാന പ്രവേശനം നിങ്ങള്‍ക്ക് നഷ്ടമായാല്‍ കാറില്‍ തന്നെ രാത്രി കിടന്നുറങ്ങേണ്ടിവരും. ഒറ്റപ്പെട്ട ചെറുപട്ടണമാണെങ്കിലും ഒരു മനുഷ്യസമൂഹത്തിന് ആവശ്യമായതെല്ലാം അവിടെയുണ്ട്. 14 നിലകളുള്ള ബെജിച്ച് ടവേഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡ്, പ്രാദേശികമായി ബിടിഐ എന്നറിയപ്പെടുന്നു. അതുപോലെ തന്നെ ആശുപത്രി, സ്‌കൂള്‍, പോലീസ് സ്റ്റേഷന്‍, പലചരക്ക് കട, പള്ളി, പോസ്റ്റ് ഓഫീസ്, സിറ്റി കൗണ്‍സില്‍ ആസ്ഥാനം! എന്നിവയെല്ലാം ഈ തത്ത്വത്തില്‍ ഈ ഒരൊറ്റ കെട്ടിടത്തിലുണ്ട്.

ശൈത്യത്തില്‍, വിറ്റിയര്‍ വിടുന്നത് അസാധ്യമാണ്, കാലാവസ്ഥ അനുവദിച്ചാല്‍ ട്രെയിനില്‍ മാത്രമേ സാധ്യമാകൂ. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങള്‍ ഒരു നാഷണല്‍ ജിയോഗ്രാഫിക് ചിത്രീകരണത്തിന് യോഗ്യമാണെങ്കിലും, ബിടിഐയുടെ ഉള്ളില്‍ നിന്ന് ഇത് നന്നായി ആസ്വദിക്കാം. ബിടിഐയുടെ ഉള്‍ഭാഗം പഴയ ശീതയുദ്ധ കാലത്തെ പട്ടാള ബാരക്കുകളെ ഓര്‍മ്മിപ്പിക്കുന്നു.

താമസക്കാര്‍ ഒരേ മേല്‍ക്കൂരയില്‍ താമസിക്കുന്നതിലൂടെ സുഗമമായ സമൂഹബോധം ആസ്വദിക്കുന്നു. ‘ഞങ്ങള്‍ എല്ലാവരും ഇവിടെ ഒരു കുടുംബമാണ്,’ അവര്‍ അവകാശപ്പെടുന്നു. പുറത്തുള്ള ഭൂരിഭാഗത്തിനും വാസയോഗ്യമല്ലാത്ത സാഹചര്യങ്ങളാണ് എന്ന വസ്തുത കണ​ക്കിലെടുക്കുമ്പോള്‍, താമസക്കാര്‍ക്കും അതു ശരിയാണെന്നുതന്നെ തോന്നുന്നു.