Oddly News

ബ്രസീലിലെ കശുമാവ് ചില്ലറക്കാരനല്ല ; 1000 വര്‍ഷം പഴക്കം, 8,400 ചതുരശ്ര മീറ്ററില്‍ പടര്‍ന്ന പടുകൂറ്റന്‍ മരം

ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ നോര്‍ട്ടെയില്‍ 1000 വര്‍ഷം പഴക്കമുള്ള കശുമാവ് ശ്രദ്ധേയമാകുന്നു. ലോകത്തെ പടുകൂറ്റന്‍ മരങ്ങളില്‍ ഒന്നായി പണിഗണിക്കാവുന്ന മരം ഏകദേശം 500 മീറ്റര്‍ ചുറ്റളവുള്ള ഇതിന് 8,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് നില്‍ക്കുന്നത്. റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ കശുമാവായിട്ടാണ് ഈ പീരങ്കി കശുമാവ് കണക്കാക്കപ്പെടുന്നത്.

1888ല്‍ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് പീരങ്കി കശുമാവ് നട്ടുപിടിപ്പിച്ചതെന്നാണ് ഐതിഹ്യം. 70 കശുമാവിന്റെ വലിപ്പമാണ് ഈ ഒരൊറ്റെ കശുമാവിനുള്ളത്. പ്രതിവര്‍ഷം 60,000-ലധികം കശുവണ്ടിപ്പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന കശുമാവിനെ പൂര്‍ണ്ണമായും കാണമെങ്കില്‍ തന്നെ മുകളില്‍ ഒരു പ്രത്യേക ലുക്ക് ഔട്ട് പോയിന്റില്‍ നിന്ന് നോക്കണം. കശുമാവ് മുത്തശ്ശിയെ കാണാനായി ബ്രസീലിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. ശാഖകള്‍ മുകളിലേക്ക് വളരുന്നതിന് പകരം വശങ്ങളിലേക്ക് വളര്‍ന്നതോടെ ഒരു പ്രദേശം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന രീതിയിലാണ് കശുമാവ് കാണപ്പെടുന്നത്.

ഭാരവും ഗുരുത്വാകര്‍ഷണവും ശാഖകള്‍ നിലത്തേക്ക് വളയുന്നു, അവ മണ്ണുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതോടെ പുതിയ വേരുകള്‍ രൂപപ്പെടാന്‍ തുടങ്ങുകയും വൃക്ഷം വികസിക്കുകയും ചെയ്യുന്നു. റിയോ ഗ്രാന്‍ഡെ ഡോ നോര്‍ട്ടെയിലെ പിരങ്കി ഡോ നോര്‍ട്ടെ ബീച്ചിലാണ് സ്ഥിതി ചെയ്യുന്നത്. പീരങ്കി കശുവണ്ടി ട്രീ ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി മരമായി ഗിന്നസ് റെക്കോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഈ മരത്തിന്റെ പ്രശസ്തി മൂലം ഇവിടം ഒരു വിനോദസഞ്ചാരകേന്ദ്രമായി കൂടി മാറിയിട്ടുണ്ട്. പ്രതിവര്‍ഷം ഏകദേശം 300,000 വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നു.