Lifestyle

ചികിത്സാസഹായം നല്‍കാന്‍ എത്തിയ യുവതിയും സഹായം ഏറ്റുവാങ്ങിയ യുവതിയും ഒരേദിവസം മരിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സാ സഹായം നല്‍കാനെത്തിയ യുവതിയും സഹായം ഏറ്റുവാങ്ങിയ യുവതിയും മരിച്ചു.

കായംകുളം എം.എസ്‌.എം കോളജില്‍ ഒരുമിച്ച്‌ പഠിച്ചിരുന്ന ശ്യാമളയ്‌ക്ക്‌ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മയായ സ്‌നേഹതീരം സ്വരൂപിച്ച ചികിത്സാ സഹായം കൈമാറാനെത്തിയ കായംകുളം കൃഷ്‌ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എല്‍.ഐ.സി ഏജന്റുമായ ഖദീജാകുട്ടി (49) പുറത്തേക്ക്‌ വരും വഴിയിലായിരുന്നു കുഴഞ്ഞുവീണത്‌.

അടിയന്തിര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹായം ഏറ്റുവാങ്ങിയ ശ്യാമളയും വൈകിട്ടോടെ മരണത്തിനു കീഴടങ്ങി. അജ്മൽഷ, അമൽഷ എന്നിവരാണ് ഖദീജാ കുട്ടിയുടെ മക്കൾ.
ഖദീജാകുട്ടിയുടെ സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഓച്ചിറ വടക്കേ ജമാഅത്ത് കബർസ്ഥാനിൽ നടത്തി.