Good News

എട്ട് മാസം മുന്‍പ് പേഴ്‌സ് കടലില്‍ നഷ്ടമായി ;  അതേ പേഴ്‌സ് യുവതിയ്ക്ക് തിരികെ കിട്ടിയത് ഇങ്ങനെ

ബോട്ട് യാത്രയ്ക്കിടെ എട്ട് മാസം മുന്‍പ് കടലില്‍ നഷ്ടമായ പേഴ്‌സ് കടല്‍ത്തീരത്ത് നിന്നും യുവതിയ്ക്ക് തിരികെ ലഭിച്ചു. കനേഡിയന്‍ സ്വദേശിയായ മാര്‍സി കാലവാര്‍ട്ട് എന്ന യുവതിയുടെ കാണാതായ പേഴ്‌സാണ് കടല്‍ത്തീരത്ത് നിന്നു തന്നെ തിരികെ ലഭിച്ചത്. 2023 ജൂണിലാണ് മാര്‍സിക്ക് പേഴ്‌സ് നഷ്ടമാകുന്നത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദനെ വരെ വരുത്തി തിരഞ്ഞുവെങ്കിലും പേഴ്‌സ് കണ്ടെത്തനായിരുന്നില്ല.

ശൈത്യകാലത്തെ കാറ്റുകള്‍ തന്റെ പേഴ്‌സ് തിരികെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാര്‍സി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചിരുന്നു. തന്റെ നായകള്‍ക്കൊപ്പം നടക്കാന്‍ പൊകവേയാണ് മാര്‍സി പേഴ്‌സ് കണ്ടെത്തിയത്. ‘കണ്ട മാത്രയില്‍ തന്നെ അതെന്റെ പേഴ്‌സാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു” – മാര്‍സി പറഞ്ഞു.

ശീതകാലത്തെക്കാറ്റുകള്‍ തന്റെ പേഴ്‌സ് തിരികെ കൊണ്ട് വരും എന്ന് വിശ്വസിച്ചിരുന്നതായും മാര്‍സി പറഞ്ഞു. 20 ഡോളറും മറ്റ് ചില കാര്‍ഡുകളും പേഴ്‌സില്‍ ഉണ്ടായിരുന്നുവെന്നും മാര്‍സി പറയുന്നു. പേഴ്‌സ് നഷ്ടപ്പെട്ട ശേഷം സംഭവം വിവരിച്ചു കൊണ്ട് മാര്‍സി ടിക്ടോക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പേഴ്‌സ് തിരികെ ലഭിച്ച ശേഷം മാര്‍സി അതിന്റെ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു.