Movie News

, ഗ്ലിസറിൻ ഇല്ലാതെ കരയാൻ പറ്റുമോ എന്ന് ചോദിച്ച താരത്തിന്റെ വീഡിയോ വൈറൽ

സൂപ്പർ താരനിര ഒന്നുമില്ലെങ്കിൽ കൂടി ചില സിനിമകളും അതിന്റെ പ്രേമേയവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച് വിജയിപ്പിക്കാറുണ്ട്. അത്തരമൊരു സിനിമയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ‘ താങ്ക്യു ഫോർ കമിങ്..’ കരൺ ബൂലാനിയുടെ സംവിധാനത്തിൽ ഭൂമി പെഡ്‌നേക്കർ,ഷെഹ്നാസ് ഗിൽ, ഷിബാനി ബേദി, കുശ കപില, ഡോളി സിംഗ് എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്ത്രീ ലൈംഗിക സുഖം എന്ന ആശയവുമായി അഞ്ച് സുഹൃത്തുക്കളെയും അവരുടെ ശ്രമങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമ. ഈ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഭൂമിയുടെ പ്രകടനത്തെ പലരും അഭിനന്ദിക്കുന്നുണ്ട്.

ഈ വർഷം TIFF-ൽ ഗാല വേൾഡ് പ്രീമിയറിൽ ആദരിക്കപ്പെടുന്ന ഏക ഇന്ത്യൻ ഫീച്ചർ ഫിലിം “താങ്ക്യൂ ഫോർ കമിംഗ്” ആയിരുന്നു. 48-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗംഭീരമായ അരങ്ങേറ്റം നടത്തുകയും ഭൂമിയുടെ പ്രകടനത്തിന് നിറഞ്ഞ കരഘോഷവും ലഭിച്ചതോടെ താരം വികാരാധീനനായി. കാണികളെ അഭിസംബോധന ചെയ്യുമ്പോൾ ഭൂമി പെഡ്‌നേക്കർ കണ്ണുനീർ തുടയ്ക്കുന്നത് കാണാം. “ക്ഷമിക്കണം, ഞാൻ അല്പം വികാരധീനയായി…” എന്ന് പറഞ്ഞാണ് താരം സംസാരിക്കാൻ തുടങ്ങിയത്. പക്ഷെ ആളുകളുടെ കരഘോഷവും ഭൂമി ഭൂമി എന്നുള്ള ചിയർഅപ്പും കേട്ടപ്പോൾ താരത്തിന് കരച്ചിലടക്കാനായില്ല. കുറച്ചു നേരം കഴിഞ്ഞാണ് പിന്നീട് താരം സംസാരിച്ചത്.

“കരൺ എന്നെ കൊല്ലാൻ സാധ്യതയുണ്ടെന്നു ഞാൻ കരുതുന്നു, കാരണം ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ, എനിക്ക് ഗ്ലിസറിൻ ഇല്ലാതെ കരയാൻ കഴിയില്ല, എനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അവനോട് പറഞ്ഞുകൊണ്ടേയിരുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അവൻ ചിന്തിക്കുന്നുണ്ടാവണം…” ഇത് പറഞ്ഞ് ചിരിക്കുന്ന താരം “നിങ്ങളുടെ ചോദ്യം ആവർത്തിക്കാമോ?… ” എന്നും ചോദിക്കുന്നുണ്ട്. ഭൂമി പെഡ്‌നേക്കർ, ഷെഹ്‌നാസ് ഗിൽ, ഷിബാനി ബേദി, ഡോളി സിംഗ്, കുഷാ കപില എന്നിവരുൾപ്പെടെ ‘താങ്ക് യു ഫോർ കമിംഗ്’ എന്ന സിനിമയിലെ അഭിനേതാക്കൾക്കൊപ്പം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന അനിൽ കപൂറും TIFF-ന്റെ റെഡ് കാർപെറ്റിൽ എത്തിയിരുന്നു.

ഇവർക്കൊപ്പം സംവിധായകൻ കരൺ, നിർമ്മാതാവ് ഏകതാ ആർ കപൂർ എന്നിവരും പങ്കെടുത്തു.സ്ത്രീ സൗഹൃദം, അവിവാഹിതരായ സ്ത്രീകൾ, പ്രണയം, ആനന്ദം തേടൽ തുടങ്ങിയ വിഷയങ്ങളിലേക്കാണ് ‘താങ്ക്യു ഫോർ കമിങ്’ ചിത്രം വിരൽ ചൂണ്ടുന്നത്. ബാലാജി ടെലിഫിലിംസ് ലിമിറ്റഡും അനിൽ കപൂർ ഫിലിം കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. കരൺ ബൂലാനി സംവിധാനം ചെയ്ത്, രാധിക ആനന്ദും പ്രശസ്തി സിംഗും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഒക്ടോബർ ആറിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു. നിരൂപകരിൽ നിന്നുള്ള നല്ല അവലോകനങ്ങളാണ് സിനിമയ്ക്ക് കിട്ടിയത്.