Celebrity Sports

യൂറോയിലെ വണ്ടര്‍കിഡ് ലാമിന്‍ യമാലിന്റെ കാമുകി അലക്‌സ് പാഡില്ല ആരാണ്?

ബാഴ്സലോണയ്ക്കും സ്പെയിനിനുമായി പിച്ചിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തുന്ന 17 വയസ്സുള്ള ലാമിന്‍ യമല്‍ 2024 യൂറോയില്‍ നടത്തിയ പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ലയണേല്‍ മെസ്സിയോടാണ് യമാലിനെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. പതിവ് പോലെ ആരാധകര്‍ അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കും കടന്നുകയറിയിരിക്കുകയാണ്.

ലാമിന്‍ യമാലിന്റെ കാമുകിയും ബാഴ്സലോണയിലെ വിദ്യാര്‍ത്ഥിയുമായ അലക്സ് പാഡില്ലയെക്കുറിച്ച് പലരും തെരയുകയാണ്. കപ്പടിച്ചതിന് പിന്നാലെ ജോഡി ഒത്തുചേരുന്ന ഫോട്ടോകള്‍ വൈറലായതോടെയാണ് ഈ ട്രന്റ്. ഇപ്പോള്‍ ടിക്‌ടോക്കില്‍ പാഡില്ല 400,000 ഫോളോവേഴ്സിനെ നേടിയിട്ടുണ്ട്. യമാലുമായുള്ള പാഡില്ലയുടെ ബന്ധം പുറത്തായ ശേഷം ബാഴ്സലോണ നിവാസികളില്‍ നിന്നുമാത്രം ഇന്‍സ്റ്റാഗ്രാമില്‍ 20,000 ഫോളോവേഴ്സായി. പാഡില്ലയാകട്ടെ ലാമിന്‍ യമലിനെയും അവന്റെ പിതാവ് മൗനീര്‍ നസ്റൂയിയെയും പിന്തുടര്‍ന്നുണ്ട്.

ഈ ജോഡി കുറച്ചുകാലമായി ലിങ്ക് ചെയ്തിരിക്കുകയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സ്പെയിനിന്റെ ഗ്രൂപ്പ് സ്റ്റേജ് ഗെയിമുകളില്‍ പങ്കെടുത്തപ്പോള്‍, 17 വയസ്സുള്ള താരത്തിന്റെ കുടുംബത്തോടൊപ്പം ഇരിക്കുന്ന പാഡില്ലയെ ആരാധകര്‍ കണ്ടെത്തിയിരുന്നു. ഫൈനലിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ പാഡില്ല ബോയ്ഫ്രണ്ടിന്റെ നമ്പറുള്ള ജഴ്‌സിയില്‍ ഗ്രൗണ്ടില്‍ എത്തുകയും ചെയ്തു. യമലിന്റെ യംഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനൊപ്പം ഒരുമിച്ച് പോസ് ചെയ്യുന്നതും കണ്ടു.

ഇംഗ്ലണ്ടിനെതിരെ 2-1 ന് വിജയിച്ചതിന് മത്സരത്തിന്റെ തലേന്നായിരുന്നു യമാലിന്റെ 17-ാം ജന്മദിനം. പിറ്റേന്ന് തന്റെ കരിയറിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ട്രോഫി ഉയര്‍ത്താനും താരത്തിനായി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പെയിനിന്റെ നിരവധി മത്സരങ്ങളില്‍ പാഡില്ല പങ്കെടുത്തതായും യമലിന്റെ കുടുംബത്തോടൊപ്പം ഇരിക്കുന്നത് കണ്ടതായും വാര്‍ത്തയുണ്ട്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത യമല്‍, സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ വലകുലുക്കിയ ശേഷം മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോററായി. എക്കാലത്തെയും മികച്ച മെസ്സിയുമായിട്ടാണ് അവനെ താരതമ്യം ചെയ്യുന്നത്. അവന്‍ മെസ്സിയേക്കാള്‍ മികച്ചതാരമായി മാറിയേക്കുമെന്നും യമലിന്റെ പിതാവ് പ്രത്യാശിക്കുന്നു.