വീട്ടില്‍ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ മോഷണം പോയാല്‍ വീട്ടുകാര്‍ക്ക് യാതൊരു സമാധാനവും ഉണ്ടാവില്ല. പിന്നെ സാധാനങ്ങള്‍ സൂക്ഷിക്കാത്തതിന് കള്ളന്‍ തന്നെ കുറ്റപ്പെടുത്തിയാലുള്ള കാര്യം പ്രത്യേകം പറയേണ്ടല്ലോ? ചൈനയിലെ ഒരു സ്ഥാപനത്തിന്റെ ഉടമ കടന്നുപോകുന്നത് അത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ്.സ്ഥാപനത്തില്‍ കയറി പറ്റിയ കള്ളന്‍ സാധനങ്ങള്‍ എളുപ്പത്തില്‍ എടുക്കാനായി പാകത്തിന് വച്ച ഉടമയ്ക്ക് സാധനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വല്‍പ്പം കൂടി ശ്രദ്ധ പുലര്‍ത്തണമെന്ന് ഉപദേശിച്ച് കൊണ്ട് ഒരു കുറിപ്പും നല്‍കിയതിന് ശേഷമായിരുന്നു മടക്കം.
പിന്നീട് കള്ളനെ പോലീസ് പിടികൂടുകയും ചെയ്തു.
കുറിപ്പ് ഇങ്ങനെയാണ്;’പ്രിയപ്പെട്ട ബോസ്, ഞാനൊരു റിസ്റ്റ് വാച്ചും ലാപ്‌ടോപ്പും എടുത്തിട്ടുണ്ട്.
മോഷണം തടയാനുള്ള സംവിധാനങ്ങള്‍ നിങ്ങള്‍ കുറച്ചുകൂടി ശക്തിപ്പെടുത്തണം. നിങ്ങളുടെ ബിസിനസ് തടസ്സപ്പെടുമെന്ന് തോന്നിയതിനാല്‍ എല്ലാ ഫോണുകളും ലാപ്‌ടോപ്പുകളും ഞാന്‍ എടുത്തിട്ടില്ല.’
‘കൊണ്ടുപോയ വസ്തുക്കള്‍ തിരികെ വേണമെങ്കില്‍ തന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞുകൊണ്ട് സ്വന്തം ഫോണ്‍ നമ്പറും കള്ളന്‍ എഴുതിയിരുന്നു.
ക്യാമറയും ഫോണ്‍ ലൊക്കേഷനും പരിശോധിച്ച ഉദ്യോഗസ്ഥര്‍ പോലീസ് പിടികൂടുകയായിരുന്നു.