Hollywood

കൗമാരക്കാരനില്‍ പ്രേതാത്മാവ് കൂടിയ കഥ; ഈ ക്ലാസ്സിക് ഹൊറര്‍ ‘യഥാര്‍ത്ഥ സംഭവം’

ഹൊറര്‍സിനിമകള്‍ ഹോളിവുഡില്‍ നിന്നും അനേകം പുറത്തുവന്നിട്ടുണ്ടെങ്കിലും ക്ലാസ്സിക്കുകളുടെ പട്ടികയിലാണ് ഏറ്റവും ഭയാനകമായ സിനിമ ‘എക്സോര്‍സിസ്റ്റി’ന്റെ നില്‍ക്കുന്നത്. മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും 10 ഓസ്‌കാര്‍ നോമിനേഷന്‍ നേടുകയും ചെയ്തു. 1973-ല്‍ പിറന്ന തലമുറകളെ ഭയപ്പെടുത്തി മുന്നേറുന്ന ഹൊറര്‍മൂവി ഒരു യഥാര്‍ത്ഥകഥയുടെ അവലംബിത സിനിമയാണെന്ന് കേട്ടാല്‍ ഞെട്ടുമോ? യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു ഭൂതോച്ചാടനത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പിറവി.

12 വയസ്സുള്ള റീഗന്‍ എന്ന പെണ്‍കുട്ടിയുടെ പ്രേതബാധയാണ് സിനിമയുടെ കഥ. 1971-ല്‍ വില്യം പീറ്റര്‍ ബ്ലാറ്റിയുടെ ‘ദി എക്സോര്‍സിസ്റ്റ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ വന്നത്. അതാകട്ടെ 1949-ല്‍ നടന്ന ഒരു യഥാര്‍ത്ഥ ഭൂതോച്ചാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നോവലിനും സിനിമയ്ക്കും ആധാരമായത്. സിനിമയ്ക്കും നോവലിനും അവലംബമായ യഥാര്‍ത്ഥ സംഭവത്തില്‍ മെരിലാന്റിലെ റോളണ്ട് ഡോ എന്ന കൗമാരക്കാരന് പ്രേതബാധ ഉണ്ടായത്. ഡോയ്ക്ക് 14 വയസ്സുള്ളപ്പോള്‍ കിടപ്പുമുറിയുടെ ചുവരുകള്‍ മാന്തിക്കുഴിക്കുന്ന ഒരു വിചിത്രമായ സ്വഭാവം കാണിക്കാന്‍ തുടങ്ങി. ഡോയുടെ കുടുംബം അവരുടെ മന്ത്രി റവറന്റ് ലൂഥര്‍ ഷൂള്‍സുമായി ബന്ധപ്പെട്ടു.


1949 മാര്‍ച്ചില്‍, ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ പാരാ സൈക്കോളജി ലബോറട്ടറിയുമായി ഷൂള്‍സ് ബന്ധപ്പെടുകയും അവര്‍ക്ക് എഴുതുകയും ചെയ്തു, ‘ഡോയ്ക്കൊപ്പം കസേരകള്‍ നീങ്ങുക, ഇരിക്കുമ്പോഴെല്ലാം കിടക്ക വലിയരീതിയില്‍ കുലുങ്ങുക തുടങ്ങിയ പ്രതിഭാസങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി. ഡോ അടുത്തെത്തിയപ്പോള്‍ ‘ഭിത്തിയിലെ ക്രിസ്തുവിന്റെ ചിത്രം കുലുങ്ങി’ എന്നാണ് ഷൂള്‍സ് പറഞ്ഞത്. ഡോയുടെ തൊലിയില്‍ ചില വാക്കുകള്‍ പതിഞ്ഞതായും അവന്‍ ഉറങ്ങുമ്പോള്‍ കിടക്ക തറയിലൂടെ തെന്നി വീഴുകയോ ഭിത്തിയില്‍ ഇടിക്കുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്..

ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ അവന്റെ ഉറക്കം കെടുത്തി. കൂടാതെ, കുട്ടി നിലവിളിക്കുകയും ശകാരിക്കുകയും അക്രമാസക്തനാകുകയും ചെയ്തു. ലാറ്റിന്‍ ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഡോ അതിന്റെ ശൈലികള്‍ പോലും ഉച്ചരിച്ചു.
ഡോയെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും സഹായിക്കാനായില്ല. ഇതിനുശേഷം, കുടുംബം ഒരു ഭൂതോച്ചാടനത്തിനായി കത്തോലിക്കാ സഭയുടെ സഹായം തേടി. ദൈവം തങ്ങളുടെ മകനെ അവന്റെ ഭയാനകമായ അസ്വസ്ഥതകളില്‍ നിന്ന് മോചിപ്പിക്കുമെന്ന് വിശ്വസിച്ചു.

1949 ഓഗസ്റ്റ് 20-ന് വാഷിംഗ്ടണ്‍ പോസ്റ്റിലൂടെ പുറത്തുവന്ന കഥയില്‍ തന്റെ ജന്മനാട്ടിലും സെന്റ് ലൂയിസിലെ മോയിലും, ഭൂതോച്ചാടനമെന്ന പുരാതന ആചാരത്തിന്റെ ഇരുപതോളം കാര്യങ്ങള്‍ക്ക് ഡോ വിധേയനായതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ ഡോയെ ഒരു കത്തോലിക്കാ പുരോഹിതന്‍ പ്രേതബാധയില്‍ നിന്നും മോചിപ്പിച്ചെന്നും അത് മതചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമാണെന്നും അതില്‍ വെളിപ്പെടുത്തി.. അതേസമയം റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവരുമുണ്ട്.