Travel

സോളോ ട്രിപ്പ് പോകാന്‍ ഇഷ്ടമാണോ? എങ്കില്‍ ഈ രാജ്യങ്ങളെക്കുറിച്ച് അറിയുക

യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഒറ്റയ്ക്കും കൂട്ടമായും യാത്രപോകുന്നവര്‍ ഉണ്ട്. ചിലര്‍ക്ക് എപ്പോഴും തനിച്ച് യാത്ര പോകാനായിരിക്കും ഇഷ്ടം. എന്നാല്‍ ഇങ്ങനെയുള്ളവരുടെ ഏറ്റവും വലിയ ആശങ്ക അവരുടെ സുരക്ഷ തന്നെയാണ്. തനിച്ച് യാത്ര ചെയ്യുമ്പോള്‍ സുരക്ഷയ്ക്ക് പ്രധാന്യം കൊടുത്ത് യാത്ര ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം. അത്തരത്തില്‍ സോളോട്രിപ്പിന് പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ.

ഡെന്മാര്‍ക്ക്

സോളോയത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍. ചുറ്റും സന്തോഷകരമായ അന്തരീക്ഷമാണ് കോപ്പന്‍ഹേഗനില്‍. മാത്രമല്ല ഇവിടെ കുറ്റക്യത്യ നിരക്കും വളരെക്കുറവാണ്. രാജ്യന്തര നിലവാരത്തിലുള്ള ഭക്ഷണശാലകളും ഇവിടെയുണ്ട്. ഡെന്മാര്‍ക്കില്‍ ഒരു ബൈക്ക് വാടകയ്ക്ക് എടുത്ത് കറങ്ങുന്നതാകും സോളോ റൈഡര്‍മാര്‍ക്ക് അനുയോജ്യം.

തായ്‌ലന്‍ഡ്

ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്ത് തിരികെ വരാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലന്‍ഡ്. വിനോദസഞ്ചാരം പ്രധാന വരുമാന മാര്‍ഗമാക്കിയ രാജ്യം കൂടിയാണ് തായ്‌ലന്‍ഡ്. തനിച്ച് സഞ്ചരിക്കുന്നവര്‍ക്ക് താമസിക്കാന്‍ തുച്ഛമായ നിരക്കില്‍ തയിലന്‍ഡില്‍ റൂമുകള്‍ ലഭിക്കുമെന്നതും ഒരു പ്രത്യേകതയാണ്

ജപ്പാന്‍

ആരെയും ഒന്നിനെയും പേടിക്കാതെ സുരക്ഷിതമായ യാത്രയ്ക്ക് അനുയോജ്യമായ രാജ്യമാണ് ജപ്പാന്‍. കുറ്റകൃത്യങ്ങളും മറ്റ് തരത്തിലുള്ള ക്രൈമുകളും ജപ്പാനില്‍ വളരെക്കുറവാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള വണ്ടികളും ഇവിടെ ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ജപ്പാനില്‍ ഒരു ആഘോഷമാണ്. ഈറ്റ് എലോണ്‍ സ്‌പേസുകളൊക്കെ ജപ്പാനിലെ റെസ്‌റ്റോറന്റുകളില്‍ ലഭ്യമാണ്.

വിയറ്റ്‌നാം

സോളോ റൈഡര്‍മാര്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് വിയറ്റ്‌നാം. സോളോ യാത്രക്കാര്‍ക്ക് പ്രദേശവാസികളുടെ ബൈക്കിന് പിന്നില്‍ ഇരുന്ന് നഗരയാത്ര ചെയ്യാം. പൊതുവേ ചെലവ് കുറഞ്ഞ യാത്രകള്‍ ചെയ്യാന്‍ അനുയോജ്യമായ സ്ഥലം കൂടിയാണ് വിയറ്റ്‌നാം.

കാനഡ

വളരെയധികം അതിഥ്യമര്യാദയുള്ള രാജ്യമാണ് കാനഡ. അതുകൊണ്ട് തന്നെ സോളോ റൈഡര്‍മാര്‍ക്ക് അനുയോജ്യമായ രാജ്യം കൂടിയാണ് കാനഡ.

ഐസ്ലന്‍ഡ്

സോളോ യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ അനുയോജ്യമായ സ്ഥലമാണ് ഐസ്ലന്‍ഡ്. സാഹസികമായ യാത്രകള്‍ക്ക് അനുയോജ്യമായ സ്ഥലം കൂടിയാണ് ഐസ്ലന്‍ഡ്.