Oddly News

കുഴിമാടത്തില്‍ കുഞ്ഞിനെ തിരയുന്ന ആനയമ്മയുടെ രംഗം കണ്ണു നനയിക്കും

ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ചെരിഞ്ഞ ആനക്കുട്ടിയെ നഷ്ടമായ ദു:ഖത്തില്‍ ‘കരയുന്ന’ ആനയുടെ ഫോട്ടോഗ്രാഫ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വികാരഭരിതരാക്കുന്നു. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാണ്. കുട്ടിയാനയെ സംസ്‌ക്കരിച്ച ശേഷം തന്റെ നഷ്ടപ്പെട്ട കുഞ്ഞിനെ ആന തിരയുന്ന രംഗമാണ് കണ്ണു നനയിക്കുന്നത്.

പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കുട്ടിയാനയുടെ ജഡം സംസ്‌ക്കരിക്കുകയായിരുന്നു എന്നും അമ്മയുടെ സ്‌നേഹത്തിന്റെ ആഴത്തിന് അതിരുകള്‍ ഇല്ലാത്തതിനാല്‍ ഈ ആനയെ ഓര്‍ത്ത് നിരവധി ദിവസത്തെ ദുഃഖാചരണം ഉണ്ടാകുമെന്നും നന്ദ തന്റെ പോസ്റ്റില്‍ പറയുന്നു.

”ഇതു കണ്ട എനിക്ക് കണ്ണുനീര്‍ വന്നു. ഈ പെണ്‍ ആനയുടെ കുട്ടി ജനിച്ചു മണിക്കൂറുകള്‍ക്കകം ചത്തു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് സംസ്‌കരിച്ചു. അമ്മ അതിനെ തേടി പോയി. ജീവിതം മുന്നോട്ട് പോകുന്നതിന് മുമ്പ് അവള്‍ ദിവസങ്ങളോളം സങ്കടപ്പെടും. ഒരു അമ്മയ്ക്ക് ഉള്ള സ്നേഹത്തിന്റെ വികാരം. തന്റെ കുട്ടികളോട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് ” ചിത്രത്തിന് സുശാന്ത നന്ദയുടെ അടിക്കുറിപ്പ് ഇങ്ങിനെയായിരുന്നു.

ഹൃദയഭേദകമായ പോസ്റ്റ് അനേകം സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കരയിച്ചു. ”ഹൃദയം തകര്‍ക്കുന്നു. കാട്ടില്‍പ്പോലും അമ്മയുടെ സ്നേഹത്തിന്റെ ആഴം അളക്കാനാവാത്തതാണ്,’ ഒരു ഉപയോക്താവ് പറഞ്ഞു. ‘അങ്ങേയറ്റം സങ്കടകരമാണ്.” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ”അവള്‍ അനുഭവിക്കുന്ന ദുഃഖവും വേദനയും ആര്‍ക്കും പങ്കിടാന്‍ കഴിയില്ല. ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ അമ്മയായി അവള്‍ ഉടന്‍ മാറണമെന്ന് മാത്രമാണ് ആഗ്രഹിക്കാനാകുക,” മറ്റൊരാള്‍ പറഞ്ഞു.