Oddly News

ശമ്പളം ഒന്നിനും തികയുന്നില്ല; പോലീസ് ജോലി രാജിവെച്ചു 21 കാരി നീലച്ചിത്ര നടിയായി…!

പോലീസുകാരിയായി കിട്ടുന്ന ശമ്പളം ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പോലീസ് ജോലി ഉപേക്ഷിച്ചു നീലച്ചിത്രനടിയായി. അമേരിക്കയിലെ കൊളറാഡോയില്‍ അരാപാവോ കൗണ്ടിയിലെ പോലീസുകാരിയായ ഷാനന്‍ ലോഫ്‌ലാന്റ് എന്ന 21 കാരിയാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സിനിമയിലേക്ക് കൂടുമാറിയത്. കടുത്ത സാമ്പത്തീകബാദ്ധ്യത മറികടക്കാനാണ് ഈ കരിയര്‍ ചൂസ് ചെയ്തതെന്നാണ് ന്യായീകരണം. എന്നാല്‍ നീലച്ചിത്രത്തില്‍ പോലീസുകാരിയെ ഉന്നതോദ്യോഗസ്ഥര്‍ കണ്ട സാഹചര്യത്തിലാണ് ജോലി രാജിവെച്ചത്.

സംഭവത്തില്‍ പോലീസ് വിഭാഗം ഒരു ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നടിയായി മാറിയ പോലീസുകാരിയുടെ വീഡിയോ എങ്ങിനെയാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടില്ല.. അതേസമയം പോലീസ് ജോലിക്കൊപ്പം മറ്റെന്തെങ്കിലൂം ചെയ്യാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അംഗീകാരം വേണമെന്ന ചട്ടം താന്‍ ലംഘിച്ചിട്ടുണ്ടെന്ന് ലോഫ്ലാന്‍ഡ് സമ്മതിച്ചു. മറ്റൊരു ജോലി ചെയ്യാനുള്ള അനുമതി താന്‍ വാങ്ങിയില്ലെന്നും താന്‍ ദ്വന്ദ വ്യക്തിത്വം പിന്‍തുടരുകയായിരുന്നെന്നും പറഞ്ഞു. അതേസമയം തന്നെപ്പോലെ അനേകര്‍ പോലീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് അക്കാദമി നടത്തിയിരുന്ന 44 കാരിയായ ഭാര്യയും അമ്മയുമായ സ്ത്രീ കൂടിക്കൂടി വരുന്ന ചെലവുകള്‍ കാരണം അര ഡസന്‍ സിനിമകളിലാണ് ഇതുവരെ വേഷമിട്ടതെന്നും പറയുന്നു.

ഉയര്‍ന്ന പലിശനിരക്കും ചെലവുകളുമാണ ലൈംഗിക സിനിമകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. 2023 ജൂണിലെ കൊടുങ്കാറ്റില്‍ വീടിന് മുകളില്‍ ആലിപ്പഴം വീണ് 500,000 ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്. ആലിപ്പഴവും വെള്ളത്തിന്റെ നാശവും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയിലുള്ളവയല്ല. ഇത് മോര്‍ട്ട്‌ഗേജ് മൂന്നിരട്ടിയാക്കുകയും മുതലും പലിശയുമായി ജപ്്തിയിലേക്ക് നയിക്കുകയും ചെയ്തു. അതിനൊപ്പം ദൈനംദിന കാര്യങ്ങള്‍ക്കും ഭക്ഷണത്തിനുമായുള്ള ചെലവുകളും കൂടി. ഇതെല്ലാം ചേര്‍ന്ന് അവളുടെ സമ്പാദ്യം ഊറ്റിയെടുത്തു. പലരില്‍ നിന്നും പണം കടം വാങ്ങി, ചെലവ് ചുരുക്കിയൊക്കെ ജീവിച്ചു. പക്ഷേ, കടക്കാര്‍ സമ്മതിക്കാതെ വന്നതോടെ പെട്ടെന്ന് പണം കിട്ടാനുള്ള വഴി എന്ന നിലയില്‍ അവര്‍ നീലച്ചിത്രനടിയാകാന്‍ തീരുമാനിച്ചു. തീരുമാനത്തെ ഭര്‍ത്താവ് പിന്തുണയ്ക്കുകയും ചെയ്തു.

തന്റെ കാര്യത്തില്‍ പണം കണ്ടെത്താന്‍ മറ്റു മാര്‍ഗ്ഗമുണ്ടല്ലോ എന്ന് പലരും ചോദിച്ചാലും ഒരു വന്‍തുക കിട്ടാന്‍ ഇതിനേക്കാള്‍ വലിയ മാര്‍ഗ്ഗമില്ലെന്നും ലോഫ്‌ലാന്റ് പറയുന്നു. ഈ വ്യവസായം പ്രൊഫഷണല്‍ ആണെന്നും ഒരിക്കിലും തനിക്ക് ഒരു സമ്മര്‍ദ്ദമോ നിര്‍ബ്ബന്ധമോ നേരിടേണ്ടി വന്നിട്ടില്ലെന്നും ഇതിനകം ആവശ്യമായ പണം സമ്പാദിച്ചിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോഫ്റ്റ്‌ലാന്റ് തന്റെ സേനയിലെ ജോലി രാജി വെച്ചത്. എന്നാല്‍ പോലീസ് സേനയിലെ ജോലി തനിക്ക് ഏറെ ഇഷ്ടമായിരുന്നെന്നും അവര്‍ പറഞ്ഞു. അതേസമയം ഈ അപവാദം നേരിടുന്ന ആദ്യ പോലീസുകാരിയല്ല ലോഫ്റ്റ്‌ലാന്റ്. മൂന്ന് വര്‍ഷം മുമ്പ്, ഷെരീഫിന്റെ ഓഫീസ് ലെഫ്റ്റനന്റ് ആയിരുന്ന മെലിസ വില്യംസിന്റെ അക്കൗണ്ട് ലൈംഗികവിനോദ വെബ്‌സൈറ്റായ ‘ഒണ്‍ലി ഫാന്‍സി’ ല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലി രാജിവെയ്ക്കാന്‍ നിര്‍ബന്ധിതയായി.

Leave a Reply

Your email address will not be published. Required fields are marked *