Oddly News

ശിഷ്ടജീവിതം സന്യാസിനിയായി: വൈറലായി 30 കാരി സുന്ദരിയുടെ തീരുമാനം, ഒരു സാധ്വിക്ക് മേക്കപ്പ് ആവശ്യമാണോ എന്ന് വിമർശനം


മൂന്നുവർഷത്തിലൊരിക്കൽ ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് കുംഭമേള. ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജയിൻ, നാസിക്ക് എന്നിവടങ്ങളിലാണ് കുംഭമേള നടക്കുന്നത് .

ഓരോ 12 വർഷത്തിലും മഹാ കുംഭം നടത്തുന്നു, ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ ആണ് അടുത്തത് നടക്കുന്നത്. ഈ സമയത്ത് പവിത്രമായ നദിയിൽ സംഗമത്തിൽ കുളിക്കുന്നത് അവരുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും ആത്മീയ നേട്ടങ്ങൾ നൽകുകയും ചെയ്യുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ ശാന്തിയും മോക്ഷവും തേടി ഇവിടെയെത്തുന്നു

ഇപ്പോഴിതാ കുംഭമേളയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തരാഖണ്ഡ് കാരിയായ 30 വയസ്സുള്ള ഒരു സ്ത്രീ, ആന്തരിക സമാധാനം തേടി ഒരു സാധ്വിയായി ശിഷ്ട ജീവിതം നയിക്കാൻ തീരുമാനിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇത്രയും ചെറുപ്പത്തിൽ കാണാൻ അതീവ സുന്ദരിയായ ഇവർ സന്യാസജീവിതം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് എല്ലാവരുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി.

രണ്ട് വർഷമായി താൻ ഒരു സാധ്വിയായി ജീവിക്കുന്നുവെന്നും അത് താൻ അന്വേഷിച്ചിരുന്ന സമാധാനം തനിക്ക് നൽകുന്നു എന്നുമാണ് യുവതിയുടെ മറുപടി. സുന്ദരിയായ സാധ്വി എന്നാണ് യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും പറഞ്ഞത്.

എന്നിരുന്നാലും, ഒരു സാധ്വിക്ക് മേക്കപ്പ് ആവശ്യമാണോ എന്ന് വിമർശിച്ചവരും കുറവല്ല.


Leave a Reply

Your email address will not be published. Required fields are marked *