Sports

എന്തുകൊണ്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററായി വിരാട് കോഹ്ലിയെ കണക്കാക്കുന്നത് ?

ന്യൂഡല്‍ഹി: അസാധാരണമായ കഴിവുകളും സ്ഥിരതയുമാണ് ആള്‍ക്കാര്‍ വന്നും പോയും നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യത്തിന്റെ ഒരു യോഗ്യതയായി ചൂണ്ടിക്കാണിക്കുന്നത്. സമകാലികരില്‍ നിന്ന് ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോലിയെ വ്യത്യസ്തമാക്കുന്നത് ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഉയര്‍ന്ന പ്രകടനം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ്്.

ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ട്വന്റി 20 ഇന്റര്‍നാഷണലുകളിലും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോഹ്ലിയുടെ ബാറ്റിംഗ് മികവ് സമാനതകളില്ലാത്തതാണ്. തന്റെ പേരില്‍ നിരവധി റെക്കോര്‍ഡുകളും വിജയത്തിനായുള്ള അടങ്ങാത്ത വിശപ്പും ഉള്ള കോഹ്ലി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു മാതൃകയാക്കുന്നു. ക്രിക്കറ്റില അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന ഒരു സമര്‍ത്ഥനായ നേതാവാണെന്ന് താനെന്ന് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില സുപ്രധാന റെക്കോര്‍ഡുകള്‍ തെളിയിക്കുന്നു. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ചേസിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തുടങ്ങി അനേകം റെക്കോഡുകളാണ് കോഹ്ലി കൈവശം വെച്ചിട്ടുള്ളത്.

2023-ല്‍ ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നടന്ന ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിലാണ് വിരാട് കോഹ്ലി ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് തകര്‍ത്തു. 49 സെഞ്ചുറിയെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാല റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. വിജയകരമായ ഏകദിന റണ്‍ ചേസുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി (27) എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലാണ്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8,000, 9,000, 10,000, 11,000, 12,000 റണ്‍സ് ഉള്‍പ്പെടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് ഏറ്റവും വേഗത്തില്‍ നേടിയും കോഹ്ലിയാണ്. മറ്റേതൊരു കളിക്കാരനേക്കാളും കുറഞ്ഞ ഇന്നിംഗ്സുകളില്‍ കോഹ്ലി അത് ചെയ്തു. വെറും 376 ഇന്നിംഗ്‌സുകളിലും 417 മത്സരങ്ങളും കൊണ്ട് കോഹ്ലി ഇത് നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറികള്‍ കോഹ്ലിയുടെ പേരിലുണ്ട്. ആറ് ഇരട്ട സെഞ്ചുറികള്‍ വീതം നേടിയ സച്ചിനെയും സെവാഗിനെയും മറികടന്നാണ് അദ്ദേഹം കടന്നുപോയത്.

ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര നേടിയ ആദ്യ ഏഷ്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് കോഹ്ലി. കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2018-19ല്‍ ഓസ്ട്രേലിയയില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. രാജ്യാന്തര ടി20യില്‍ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനും കോഹ്ലിയാണ്. 2022ല്‍ ഇംഗ്ലണ്ടിനെതിരെ അഡ്ലെയ്ഡില്‍ നടന്ന ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ അദ്ദേഹം നാഴികക്കല്ലിലെത്തി., ടി20യില്‍ 48.69 എന്ന മികച്ച രണ്ടാമത്തെ ശരാശരിയുള്ളത് പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാന് (48.72) പിന്നില്‍ മാത്രമാണ്.

മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനും കോഹ്ലിയാണ്. 68 മത്സരങ്ങളില്‍ നിന്ന് 40 വിജയങ്ങള്‍ നേടിയ കോഹ്ലി ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനാണ്. ഇതിനെല്ലാം പുറമേ ക്യാപ്റ്റനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളും നേടി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ (46) നേടിയ ക്യാപ്റ്റനെന്ന റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡിനൊപ്പമായി.