Lifestyle

തന്നേക്കാൾ പ്രായം കൂടിയ സ്ത്രീകളോട് പുരുഷന് ഇഷ്ടം തോന്നുന്നതിന്റെ പിന്നിലെ കാരണം

തന്നേക്കാൾ പ്രായത്തിൽ കൂടിയ സ്ത്രീകളോട് പുരുഷന് ഇഷ്ടം തോന്നാനുള്ള കാരണം വിശദീകരിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി അച്ചു ഹെലന്‍. ചെറുപ്പക്കാരായ പുരുഷന്മാർ വളരെയധികം പ്രശംസിക്കുന്ന കാര്യങ്ങളിൽ പ്രധാനമാണ് പ്രായമായ സ്ത്രീകളുടെ കാര്യക്ഷമതയും പക്വതയും. സാഹചര്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള മുതിർന്ന സ്ത്രീകളുടെ കഴിവാണ് പ്രധാനമായും പുരുഷന്മാരെ ആകർഷിക്കുന്നതെന്ന് അവര്‍ കുറിച്ചു.

പൊതുവെ ഒരേ പ്രായമുള്ള സ്ത്രീയെയും പുരുഷനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പോലും ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും. ഒരേ സാഹചര്യത്തെ ഇവർ കൈകാര്യം ചെയ്യുന്നവിധം വ്യത്യസ്തമായിരിക്കും. പക്വത മറ്റൊരു വലിയ ഘടകം ആണെന്ന് പറയാതെ വയ്യ.

വീട്ടിലെ ചെറിയ പെൺകുട്ടിപോലും മുതിർന്ന ആൺകുട്ടികളെക്കാൾ പക്വത കാണിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. അപ്പോൾ തന്നേക്കാൾ മുതിർന്ന സ്ത്രീയുടെ പക്വതയിലും സ്വാതന്ത്ര്യബോധത്തിലും അവൻ അത്ഭുതപ്പെടുമെന്നതിൽ, ആകർഷിക്കപ്പെടുമെന്നതിൽ എന്താണ് അതിശയം?

തന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയുമായി ഡേറ്റിംഗ് നടത്തുന്നത് രസകരമായ ഒരു അനുഭവമായി പുരുഷന്മാർ കാണുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ചും അവന്റെ ഡേറ്റിംഗ്അനുഭവങ്ങൾ കുറവാണെങ്കിൽ. ഒരു അനുഭവസ്ഥയായ സ്ത്രീയിൽ നിന്നും പുതിയ എന്തെങ്കിലും ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ കണ്ടെത്തുന്നതിനു സഹായിച്ചെക്കുമെന്ന് അവൻ പ്രതീക്ഷിക്കുന്നു.

പങ്കാളികൾ തുല്യ പ്രാധാന്യം അർഹിക്കുന്നവർ ആണെങ്കിലും പ്രായമായ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിനു മറ്റൊരു കാരണം Dominant രീതിയിലുള്ള ബന്ധങ്ങൾ പുരുഷൻമാർ ഏറെയും ഇഷ്ടപ്പെടുന്നത് കൊണ്ടു കൂടിയാണ്. അവളിൽ താൻ നിയന്ത്രണവിധേയനാകുന്നത് പുറമെ അംഗീകരിക്കാൻ തയ്യാറാകില്ലെങ്കിലും പുരുഷന്മാർ ആഗ്രഹിക്കുന്ന ലൈംഗികത പോലും സ്ത്രീ ആധിപത്യം ആണെണെന്നുള്ളതിൽ സംശയമില്ല. ജീവിതത്തിൽ പല സന്ദർഭങ്ങളിലും അവന്റെ അഭിപ്രായങ്ങൾ ചോദിച്ചാലും സ്ത്രീകൾ സ്വന്തമായി തീരുമാനം എടുക്കുന്നതും നടപ്പിലാക്കുന്നതും അവൻ അംഗീകരിക്കാറുണ്ട്. അവന്റെ കീഴിൽ നിൽക്കാതെ സ്വാതന്ത്രമായി യാത്രകൾ ആയാലും മറ്റും ആസൂത്രണം ചെയ്യുന്നതും അവനെ ആശ്രയിക്കാതെ പോകുന്നതും അവൻ ആസ്വദിക്കുന്നുവെന്നതാണ് സത്യം.

ഇനി മുതിർന്ന സ്ത്രീകളെ പ്രണയിക്കുന്ന പുരുഷന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണെന്നു പറയാം.

ഇത്തരം പുരുഷന്മാർക്ക് തങ്ങളിലും അവരുടെ കഴിവുകളിലും അമിതമായ ആത്മവിശ്വാസമുണ്ടാകാറുണ്ട്. തങ്ങളെക്കാൾ പ്രായമുള്ള ഒരാളുമായി ഡേറ്റിംഗ് നടത്തുക എന്ന ആശയം അവരെ ഭയപ്പെടുത്തുന്നില്ല.പ്രണയത്തിന് പ്രായം വിഷയമല്ലെന്നുള്ളത് പറഞ്ഞ് കൂടെക്കൂടെ സ്ത്രീകളെ ആത്മവിശ്വാസം നൽകി Motivate ചെയ്യാൻ അവർക്ക് സാധിക്കുന്നു.

മുതിർന്ന സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാർ പലപ്പോഴും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതിനൊപ്പം, എന്ത് വന്നാലും സ്വന്തം താൽപ്പര്യങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവരാണ്.

അവർ തുറന്ന മനസ്സുള്ളവരും പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും സ്വീകരിക്കുന്നവരുമാണ്. മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ അവർക്ക് പലപ്പോഴും താൽപ്പര്യമുണ്ട്, മാത്രമല്ല പണ്ടുണ്ടാക്കിയ അലിഖിത നിയമങ്ങളോ ആശയങ്ങളോ പുരുഷധിപത്യമോ അവരെ പരിമിതപ്പെടുത്തുന്നില്ല.

പ്രായമായ സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടുന്ന പുരുഷന്മാർ പലപ്പോഴും വൈകാരികമായി ബുദ്ധിയുള്ളവരും സങ്കീർണ്ണമായ വികാരങ്ങളും ബന്ധങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിവുള്ളവരുമാണ്. മറ്റുള്ളവരോട് അനുകമ്പ കാണിക്കാനും അവരുടെ ആവശ്യങ്ങളും വികാരങ്ങളും നന്നായി മനസ്സിലാക്കാൻ ഇത്തരം പുരുഷന്മാർക്ക് എളുപ്പം കഴിയും.

ഈ പുരുഷന്മാർ മറ്റുള്ളവരെ ബഹുമാനിക്കുന്നതോടൊപ്പം അവരുടെ പങ്കാളികളോട് ദയയോടും പരിഗണനയോടും കൂടി പെരുമാറുകയും ചെയ്യുന്നവരാണ്. അവർ പരസ്പര ബഹുമാനത്തോടെയും ധാരണയുടെയും ഒന്നിച്ചു പ്രവർത്തിക്കാൻ തയ്യാറാകുകയും ചെയ്യുമെന്നത് ഉറപ്പാണ്. ഒപ്പം തെറ്റിദ്ധാരണകളോ വഴക്കുകളോ പരിഹരിക്കുന്നതിൽ അവർ ഒട്ടും മടിക്കില്ല. പൊതുവെ ഇത്തരം പുരുഷന്മാരെ കൈകാര്യം ചെയ്യുക എന്നത് വളരെ എളുപ്പമാണ് എന്നതാണു സത്യം.

വിവാഹം പോലും 2 വയസ്സ് എങ്കിലും കൂടിയ സ്ത്രീകളുമായി ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ് എനിക്കിപ്പോൾ തോന്നുന്നത്. പ്രായമല്ല ബന്ധങ്ങളിൽ പരസ്പരം ഉള്ള കെമിസ്ട്രി ആണ് കാര്യം. പരസ്പരം നിലനിർത്തിക്കൊണ്ട് പോകാൻ പറ്റുന്ന ‘സംഗതി’ ഉണ്ടെങ്കിൽ ഏതു ബന്ധവും ദീർഘായുസ്സോടെ ഇരിക്കുമെന്നതാണു പരമമായ സത്യമെന്നും അവര്‍ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *