രഹസ്യകോഡുകളാല്‍ സ്ഥാനം മറച്ചുവെച്ചിരിക്കുന്ന അമേരിക്കയിലെ ഒരു നിധിവേട്ട ഇപ്പോഴും തുടരുന്നു. നിധിയുടെ സ്ഥാനം നാലു കോഡുകളിലായി നിര്‍ണ്ണയിച്ചിരിക്കുന്നതായി വിശ്വസിക്കുന്ന കഥയില്‍ കോഡില്‍ ഒളിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പോലും വേര്‍തിരിച്ചെടുക്കാനായിട്ടില്ല. 200 വര്‍ഷം പഴക്കമുള്ള ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ലാത്ത ഈ രഹസ്യകോഡുകളും സംഖ്യകളും സൈന്യത്തെയും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരെയും ഗൂഢാലോചന സിദ്ധാന്തക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്.
ഇതുവരെ അന്വേഷിച്ച എല്ലാവരും പരാജയപ്പെട്ട ഈ രഹസ്യഭാഷയും നിധിയും യഥാര്‍ത്ഥമാണോ? എന്നതാണ് ചോദ്യം. 1898-ല്‍, ക്ലേട്ടണ്‍ ഹാര്‍ട്ട് സഹോദരന്‍ ജോര്‍ജ്ജ് എന്നിവര്‍ നിധി കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. 1817 ഏപ്രിലില്‍, തോമസ് ജെ. ബീലും 30-ഓളം പേരടങ്ങുന്ന സംഘവും വെര്‍ജീനിയ വിട്ട് മൃഗവേട്ടയ്ക്ക് സാന്റാ ഫെയില്‍ എത്തിയപ്പോള്‍ സംഘം പിരിഞ്ഞ് ഇന്നത്തെ കൊളറാഡോ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുകയും അവിടെ, ഒരു മലയിടുക്കില്‍, അവര്‍ നിധി കണ്ടെത്തുകയും ചെയ്തതായിട്ടാണ് കഥകള്‍. സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെ ആയിരക്കണക്കിന് പൗണ്ട് വിലയേറിയ ലോഹം അവര്‍ ഖനനം ചെയ്തു.
ആധുനിക ന്യൂ മെക്‌സിക്കോ-കൊളറാഡോ അതിര്‍ത്തിക്കടുത്തുള്ള വേട്ടയാടല്‍ യാത്രയില്‍ കണ്ടെത്തിയ ആ സ്വര്‍ണ്ണവും വെള്ളിയും ആഭരണങ്ങളും വിര്‍ജീനിയ വനത്തില്‍ കുഴിച്ചിട്ടു. അതിന് ശേഷം മൂന്ന് വ്യത്യസ്ത രഹസ്യകോഡുകളില്‍ വിശദാം ശങ്ങള്‍-സ്ഥാനം, ഉള്ളടക്കം, നിധിയുടെ അവകാശികള്‍ എന്നിവ മറച്ചുവച്ചു. നീണ്ട ഒരു പസിലിലാക്കിയാണ് വിവരം ഒളിപ്പിച്ചിരിക്കുന്നത്. പസില്‍ ശരിയാക്കിയാല്‍ 2921 പൗണ്ട് സ്വര്‍ണം, 5100 പൗണ്ട് വെള്ളി, 1.5 മില്യണ്‍ ഡോളര്‍ വിലപിടിപ്പുള്ള ആഭരണ ങ്ങള്‍-ഏക ദേശം 60 ദശലക്ഷം ഡോളര്‍ എന്നിവ സ്വന്തമാകുമെന്നാണ് കരുതു ന്നത്. ഇതുവരെ നമ്പര്‍ 2 എന്ന കോഡുകളിലൊന്ന് മാത്രമേ ഡീക്രിപ്റ്റ് ചെയ്തിട്ടുള്ളൂ.
കോഡുകള്‍ ഓരോ സംഖ്യയും അക്ഷരമാലയിലെ ഒരു അക്ഷരത്തെ പ്രതിനിധീക രിക്കുന്നു, ഒരു ‘കീ’ വാചകത്തിലെ വാക്കുകള്‍ അക്കമിട്ട് കണ്ടെത്താനാകും. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി, ബീല്‍ കോഡുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നിരുന്നു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഒരു അജ്ഞാത അമേച്വര്‍ ക്രിപ്റ്റനലിസ്റ്റ് ബീലിന്റെ രണ്ടാമത്തെ രഹസ്യകോഡ് തുറന്നുകാട്ടാന്‍ ശ്രമം നടത്തി. ”ഞാന്‍ ബുഫോര്‍ഡില്‍ നിന്ന് ഏകദേശം നാല് മൈല്‍ അകലെയുള്ള ബെഡ്ഫോര്‍ഡ് കൗണ്ടിയില്‍, ഒരു ഖനനത്തിലോ നിലവറയിലോ, ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ആറടി താഴെയായി ” എന്ന് മാത്രം കണ്ടെത്താനായിട്ടുണ്ട്.
മെറ്റല്‍ ഡിറ്റക്ടറുകള്‍, മാഗ്‌നെറ്റോമീറ്ററുകള്‍, ഗീഗര്‍ കൗണ്ടറുകള്‍, ഡൗസിംഗ് സ്റ്റിക്, ബാക്ക്‌ഹോകളും പിക്കാക്‌സുകളും, സ്പീഡ് ഡയല്‍, ഡൈനാമൈറ്റ് സ്റ്റിക്കുകള്‍ തുടങ്ങി അനേകം ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കുഴിച്ചിട്ട നിധി കണ്ടെത്തിയാല്‍ അവര്‍ക്ക് സ്വന്തമാക്കാമെന്നാണ് വിര്‍ജീനിയ സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ പല നിധി വേട്ടക്കാരും അതിക്രമിച്ചുകടക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ വസ്തുവകകളില്‍ കടന്നു കയറുന്ന അപരിചിതരായ ആളുകള്‍ക്ക് നേരെ മു ന്നറിയിപ്പ് വെടിയുതിര്‍ക്കുന്നതായി 1972-ല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തി രുന്നു. നിധിവേട്ട നടത്തി പാപ്പരായവരും ഏെറയാണ്. സ്റ്റാന്‍ സനോവ്സ്‌കി എന്ന ഒരാള്‍ ഡൈ നാമിറ്റിനും ബുള്‍ഡോസറുകള്‍ക്കുമായി ഏഴു വര്‍ഷത്തിനിടെ 70,000 ഡോളര്‍ ചെലവ ഴിച്ചു. 80-കളുടെ തുടക്കത്തില്‍, ഒരു നിധി വേട്ടക്കാരന്‍ ആറ് മാസം പാറ പൊട്ടിച്ച് പാപ്പ രായി.