Crime Featured

ശ്രുതിയുടെ ഹണിട്രാപ്പില്‍ പെട്ടത് പൊലീസുകാരും; പരാതി നല്‍കിയാല്‍ പീഡനക്കേസില്‍ കുടുക്കും

കാസർകോട് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഹണിട്രാപ്പില്‍പ്പെുത്തി പണം തട്ടിയെടുത്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് തട്ടിപ്പിന് മേൽപറമ്പ് പൊലീസ് കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പൊയിനാച്ചി സ്വദേശി യുവാവിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലാണ് കേസ്.

ആളുകളുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുക. പരിചയപ്പെടുത്തുന്നത് സിവില്‍സര്‍വീസുകാരിയാണെന്നും ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ആണെന്നുമൊക്കെ പറഞ്ഞായിരി്കും. തെളിവുകളും നല്‍കും. ഈ സൗഹൃദം ഉപയോഗിച്ചാണ് പണവും സ്വര്‍ണവും തട്ടിയെടുക്കുക. തട്ടിപ്പ് തിരിച്ചറിഞ്ഞാലും നാണക്കേട് ഓര്‍ത്ത് ആരും പ്രതികരിക്കാന്‍ തയാറാകില്ല. ഇതിന്റെ ആത്മവിശ്വസത്തിലാണ് ശ്രുതി തട്ടിപ്പ് തുടരുന്നത്.

പരാതിയെതുടര്‍ന്ന് തുടർന്ന് കാസര്‍കോഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവിധ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായെന്ന് കണ്ടെത്തിയത്. നാണക്കേട് ഭയന്നാണ് പലരും സംഭവം പുറത്ത് പറയാതിരുന്നത്. പലരില്‍ നിന്നായി ലക്ഷക്കണക്കിന് തുകയാണ് ഇവര്‍ തട്ടിയെടുത്തത്. എന്നാല്‍ ഇപ്പോഴും പൊലീസുകാരാരുംതന്നെ ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ തയാറായിട്ടില്ല.

നേരത്തേ ശ്രുതിക്കെതിരെ പരാതിയുമായി മറ്റൊരു യുവാവ് എത്തിയിരുന്നെങ്കിലും അയാള്‍ക്കെതിരെ ഇവര്‍ പീഡനക്കേസ് നല്‍കി. ഇയാള്‍ നിലവില്‍ ജയിലിലാണ്. ഇതുവരെ ശ്രുതിയെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നു.