Celebrity

അജിത്തിന്റെയും ശാലിനിയുടേയും മകന്‍ തിളങ്ങുന്നു ; അച്ഛന്റെയും അമ്മയുടേയും പാതയിലല്ലെന്ന് മാത്രം

വളര്‍ന്നുവരുമ്പോള്‍ മറ്റേതൊരു മേഖലയില്‍ പ്രവര്‍ത്തിച്ചാലും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഒരു താല്‍പ്പര്യം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ സിനിമയിലും സ്‌പോര്‍ട്‌സിലും ഒരുപോലെ കമ്പമുള്ളവരാണ് തമിഴ്‌സിനിമാ സൂപ്പര്‍താരം അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. അജിത്തിന് അഭിനയം പോലെ കമ്പുള്ളതാണ് കാര്‍ റേസിംഗും.

ശാലിനിയാകട്ടെ സിനിമാ അഭിനയം വിട്ട് മക്കളെ വളര്‍ത്തുന്ന തിരക്കിനിയിടല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അജിത്തിന്റെയും ശാലിനിയുടേയും മകന് പിതാവിന്റെയും മാതാവിന്റെയും രണ്ടാമത്തെ ചോയ്‌സിലാണ് താല്‍പ്പര്യം. സ്‌പോര്‍ട്‌സില്‍. ഇഷ്ടന് ഇഷ്ടമുള്ള വിഷയമാകട്ടെ ഫുട്‌ബോളും. ഐഎസ്എല്‍ ടീമായ ചെന്നിയന്‍ എഫ്‌സിയുടെ ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ താരമാണ് അജിത്തിന്റെ മകന്‍. അജിത്തിന്റെയും ശാലിനിയുടേയും മകന്‍ അദ്വിക് ചെന്നൈയിന്‍എഫ്സി ഗ്രാസ്റൂട്ട് അക്കാദമിയില്‍ നന്നായി കളിച്ച് മെഡല്‍ നേടിയിരിക്കുകയാണ്.

അജിത്തിന്റെ മകന്‍ ഫുട്‌ബോള്‍ കളിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ ഫോട്ടോകള്‍ കണ്ട് അദ്വിക്കിനെ അഭിനന്ദിക്കുന്നത്. നേരത്തേ തമിഴ്‌നടന്‍ മാധവന്റെ മകന്‍ നീന്തല്‍താരമായി മെഡല്‍ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു താരത്തിന്റെ മകന്‍ കുടി സ്‌പോര്‍ട്‌സിലേക്ക് ഇറങ്ങിയിരിക്കുന്നത്. അജിത്തിനും ശാലിനിയ്ക്കും അനുഷ്‌ക, ആദ്വിക് എന്നിങ്ങനെ രണ്ട് മക്കളാണ്.