ശുഭ്മാന്‍ ഗില്‍ വളരെസൗമ്യനായ വ്യക്തിയാണ്. അദ്ദേഹം മൃദുവായി സംസാരിക്കുന്നു, ചുറ്റുമുള്ളവരോട് ബഹുമാനം കാണിക്കുന്നു, സ്വതന്ത്രമായും വേഗത്തിലും റണ്‍സ് നേടുമ്പോഴും സെഞ്ച്വറി നേടുമ്പോഴും അദ്ദേഹം പക്വതയോടെ പെരുമാറുന്നു. എന്നാല്‍ ഇന്ത്യയുടെ ഇംഗ്‌ളണ്ട് പര്യടനത്തിന്റെ രണ്ടാം ടെസ്റ്റില്‍ ബുധനാഴ്ച എഡ്ജ്ബാസ്റ്റണില്‍ മൂന്ന് അക്കത്തിലെത്തിയപ്പോള്‍ ഗില്ലിന്റെ നിയന്ത്രണംവിട്ടു, അദ്ദേഹം അലറിവിളിച്ചു. ഒരുപക്ഷേ മുമ്പൊരിക്കല്‍ ഇതേ വേദിയില്‍ വിരാട്‌കോഹ്ലി ചെയ്തത് പോലെ.
ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 387 പന്തില്‍ മൂന്ന് സിക്‌സറും 30 ഫോറുമടക്കം 269 റണ്‍സ് നേടി ഇരട്ട സെഞ്ചുറി കടന്നു ഗില്‍. ആദ്യ സെഞ്ചുറി അദ്ദേഹത്തിന്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ്. പരമ്പരയിലെയും ആദ്യ സെഞ്ച്വറിയുമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറായിരുന്നു. എന്നിട്ടും ബെംഗളൂരുവില്‍ പോലും കേള്‍ക്കാന്‍ കഴിയുന്ന ആ ആവേശമുയര്‍ത്തിയ നിലവിളിക്ക് എന്തായിരുന്നു പ്രകോപനം?
തനിക്കുനേര്‍ക്കുള്ള നിരന്തരമായ വിമര്‍ശനത്തോട് താരത്തിന്റെ ശക്തമായ പ്രതികരണമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ധര്‍മ്മശാലയില്‍ ആരംഭിച്ച ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളില്‍ ഗില്‍ മൂന്ന് സെഞ്ച്വറി നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍സി അദ്ദേഹത്തിലെ മികച്ച റണ്‍ വാരിക്കൂട്ടുന്നയാളാക്കി മാറ്റിയിട്ടുണ്ട്. കഷ്ടപ്പാടുകള്‍ നിറഞ്ഞ കഴിഞ്ഞകാലവും നിരന്തരമായ വിമര്‍ശനങ്ങളുമായിരിക്കണം അദ്ദേഹത്തിന്റെ ആഹ്ലാദകരമായ ആഘോഷത്തിന് കാരണമായത്.
ഹെഡിംഗ്ലിയില്‍ നടന്ന ഈ പരമ്പരയിലെ ഗില്ലിന്റെ ആദ്യ സെഞ്ച്വറി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം വരുന്നതായി പ്രഖ്യാപനമായിരുന്നു. രണ്ടാം മത്സരത്തിലും ആദ്യ ഇന്നിംഗ്‌സില്‍ ഗില്‍ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനം ഇന്ത്യയെ 587റണ്‍സ് എന്ന നല്ല സ്‌കോറിലും എത്തിച്ചിരിക്കുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഗില്ലിനൊപ്പം രവീന്ദ്രജഡേജയും യശ്വസ്വീ ജയ്‌സ്വാളും അര്‍ദ്ധശതകവും കുറിച്ചിട്ടുണ്ട. ജയ്‌സ്വാള്‍ 87 റണ്‍സ് എടുത്തപ്പോള്‍ രവീന്ദ്രജഡേജ 89 റണ്‍സെടുത്തു.




