ബിസിനസ് പച്ചപിടുപ്പിക്കാന്‍ ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായും കുടുംബവും മക്കളുമായുള്ള ബന്ധം മുറിയാതിരിക്കാന്‍ ഭാര്യയെയും മക്കളെയും ഓഫീസില്‍ കൊണ്ടുവരുമായിരുന്നെന്നും അമേരിക്കന്‍ ശതകോടീശ്വരന്‍ ടോഡ് ഗ്രീവ്സ്. കുടുംബവും നീണ്ട ജോലി സമയവും തമ്മിലുള്ള സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനായിട്ടായിരുന്നു അദ്ദേഹം ഇങ്ങിനെ ചെയ്തിരുന്നതെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു.
റൈസിംഗ് കെയിന്‍ ഹോട്ടല്‍ ശൃംഖല വിജയിപ്പിക്കാന്‍ ദിവസവും 15 – 16 മണിക്കൂറുകള്‍ ജോലി ചെയ്തു. ജോലി സമ്മര്‍ദ്ദം തുടങ്ങിയപ്പോള്‍, തന്റെ കുടുംബവുമായി അടുത്തിടപഴകേണ്ട സമയമാണിതെന്ന് ഗ്രേവ്സ് മനസ്സിലാക്കി. കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി രണ്ട് മക്കളെയും ഭാര്യയുടെ സഹായത്തോടെയാണ് ഓഫീസിലേക്ക് കളിക്കാന്‍ കൊണ്ടുവരുന്നു. ഇത് ഗ്രേവ്സിന് തന്റെ ദൈനംദിന വര്‍ക്ക് പ്ലാനുകളില്‍ പല ഷെഡ്യൂളുകളിലും തന്റെ കുട്ടികള്‍ക്കായി സമയം കണ്ടെത്തുന്നത് സാധ്യമാക്കി.
പിന്നീട് അവധിക്കാലത്ത് അദ്ദേഹം പുലര്‍ച്ചെ 4 മണിയുടെ ഒരു വര്‍ക്ക് ഷെഡ്യൂള്‍ ഉണ്ടാക്കി. അത് 11 മണിയാകുമ്പോള്‍ പൂര്‍ത്തിയാക്കാനും കുടുംബവും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കാനും അവസരം നല്‍കി. കാലക്രമേണ, ടോഡ് ഗ്രേവ്സ് ഓഫീസിലെ സിഇഒ, കുടുംബനാഥന്‍ എന്നീ നിലകളിലുള്ള തന്റെ ഇരട്ട ഉത്തരവാദിത്തങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്തു.
”എനിക്കറിയാവുന്ന ആരെയുംപോലെ ഞാന്‍ തിരക്കിലാണ്. മറ്റുള്ളവരെ പോലെ തിരക്കിനിടയില്‍ യാത്രചെയ്യുന്നു, പക്ഷേ കുട്ടികളുമായോ കുടുംബാംഗങ്ങളുമായോ പ്രധാനപ്പെട്ട സുഹൃത്തുക്കളുമായോ ആയിരിക്കേണ്ട മിക്ക കാര്യങ്ങള്‍ക്കും അനുസൃതമായി തൊഴില്‍ സമയം സെറ്റ് ചെയ്യാനായി.” ഗ്രേവ്സ് പറഞ്ഞു.
1996-ല്‍, അദ്ദേഹം കാലിഫോര്‍ണിയയിലെ ഒരു ഓയില്‍ റിഫൈനറിയില്‍ ആഴ്ചയില്‍ തൊണ്ണൂറ് മണിക്കൂര്‍ ജോലി ചെയ്യുകയും ലൂസിയാനയിലെ ബാറ്റണ്‍ റൂജില്‍ തന്റെ ചിക്കന്‍ ഫിംഗര്‍ റെസ്റ്റോറന്റുകളുടെ ശൃംഖല ആരംഭിക്കുന്നതിനായി അലാസ്‌കയില്‍ സാല്‍മണ്‍ മത്സ്യം പിടിക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം കോടിക്കണക്കിന് മൂല്യമുള്ള ഒരു കമ്പനിയുടെ ഉടമയാണ്.
ഏകദേശം 9.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബിസിനസിന്റെ ഭൂരിഭാഗവും റൈസിംഗ് കെയിനിന്റെ ഫ്രാഞ്ചൈസിയുടെ 90% ഉടമസ്ഥതയില്‍ നിന്നാണ്. യുഎസിലും മിഡില്‍ ഈസ്റ്റിലുമായി ഇപ്പോള്‍, റൈസിംഗ് കെയ്നിന് 800-ലധികം ഔട്ട്ലെറ്റുകള്‍ ഉണ്ട്.
