ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിംഗ്‌സിന്റെ തിളക്കം മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ബാറ്റര്‍ സാം കോണ്‍സ്റ്റാസിന്റെ ബാറ്റിംഗുമായിരുന്നെന്ന് ആരും നിസ്സംശയം പറയും.
ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ ചെറുക്കുകയും 65 പന്തില്‍ 60 റണ്‍സ് നേടുകയും ചെയ്ത സാം കോണ്‍സ്റ്റാസിന്റെ ഇന്നിംഗ്‌സ് ഓസ്ട്രേലിയയ്ക്ക് വലിയ മുതല്‍ കൂട്ടായപ്പോള്‍ സാമിന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം കുറിക്കാനുമായി.
എന്നാല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് കോണ്‍സ്റ്റാസിന്റെ നിര്‍ഭയമായ സമീപനമാണ്, പ്രത്യേകിച്ച് ജസ്പ്രീത് ബുംറക്കെതിരെ. അസാധാരണമായ ആത്മവിശ്വാസം സാം കോണ്‍സ്റ്റാസിന് കുട്ടിക്കാലത്ത് മനഃപൂര്‍വമല്ലാതെ കിട്ടിയ ഒരു പരിശീലനത്തി ന്റെ ഭാഗമായി ഉണ്ടായതാണ്. തൊഴില്‍പരമായി ഫിസിയോതെറാപ്പിസ്റ്റായ കോണ്‍സ്റ്റാസിന്റെ സഹോദരന്‍ ബില്ലി, തന്റെ പിതാവിന്റെ പിഴവ് പേസ് ബൗളിംഗ് പഠിക്കാന്‍ ഇളയ സഹോദരനെ സഹായിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി.
”ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നു, അച്ഛന്‍ ഞങ്ങളെ ആദ്യമായി ഒരു ബൗളിംഗ് മെഷീന് മുന്നിലേക്ക് കൊണ്ടുപോകുമ്പോള്‍, അത് 90 കിലോമീറ്റര്‍ ആണെന്ന് കരുതി അദ്ദേഹം അത് മണിക്കൂറില്‍ 90 മൈല്‍ വെച്ചു.” ‘അച്ഛന്‍ മെഷീന്‍ ഓണ്‍ചെയ്തപ്പോള്‍ പന്ത് നേരെ ചെന്നത് അഞ്ചോ ആറോ വയസ്സ് മുതലേ കളിക്കാരനാകാന്‍ ആഗ്രഹിച്ചിരുന്ന അനുജന്റെ മുന്നിലേക്കായിരുന്നു. അവന്റെ എല്ലായ്പ്പോഴുത്തെ സ്വപ്നം ആണ് കണ്ടത്. – ബില്ലി പറഞ്ഞു.
സെന്റ് ജോര്‍ജിനും സതര്‍ലന്‍ഡിനും വേണ്ടി കളിക്കുകയും കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് അരങ്ങേറുകയും ചെയ്ത കോണ്‍സ്റ്റാസ്, അരങ്ങേറ്റത്തില്‍ തന്നെ മികച്ച സ്‌കോര്‍ നേടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും ബില്ലി വെളിപ്പെടുത്തി. കോണ്‍സ്റ്റാസ് ബാറ്റ് ചെയ്യുമ്പോള്‍ ബില്ലി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഞരമ്പ് വലിഞ്ഞു മുറുകുകയായിരുന്നു. അവന്‍ ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ എല്ലാവര്‍ക്കും പരിഭ്രമമായിരുന്നു. തന്റെ നെഞ്ച് പടപടാ ഇടിക്കുകയായിരുന്നെന്നും ബില്ലി പറഞ്ഞു.