Celebrity

സംവിധായകനെ ഭ്രാന്തമായി പ്രണയിച്ച താരസുന്ദരി, പക്ഷേ, മരണംവരെ ‘വിധവ’

ബോളിവുഡിലെ ഈ താരസുന്ദരി ശശി കപൂറിനൊപ്പവും ഋഷി കപൂറിനൊപ്പവും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, അമിതാഭ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ ഒരു സംവിധായകനുമായി ഈ താരം ഭ്രാന്തമായ പ്രണയത്തിലാകുകയായിരുന്നു. തന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ നല്‍കിയ പ്രതിഭാധനയായ ആ നടി മറ്റാരുമല്ല, ശശി കപൂറിനൊപ്പം ജബ് ജബ് ഫൂല്‍ ഖിലെയില്‍ പ്രത്യക്ഷപ്പെട്ട നന്ദയാണ്.

നന്ദയുടെ പിതാവും ഒരു നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്നു. 30 വര്‍ഷമായി സിനിമാ മേഖലയില്‍ തന്റെ കഴിവ് കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ താരസുന്ദരിയായിരുന്നു നന്ദ. കുടുംബത്തിന്റെ ഉത്തരവാദിത്വം തന്റെ ചുമലിലായതോടെയാണ് താരം അഭിനയം കരിയറായി എടുത്തത്. അക്കാലത്തെ അതിസുന്ദരിയായിരുന്നു നടി നന്ദ. നന്ദയുടെ അച്ഛന്‍ വിനായക് ദാമോദര്‍ കര്‍ണാടക മറാത്തി സിനിമകളുടെ സംവിധായകനും നടനുമായിരുന്നു.15-ാം വയസ്സില്‍ അവളുടെ അമ്മാവന്‍ വി. ശാന്താറാം രാജേന്ദ്ര കുമാറിന്റെ ‘ദിയ ഔര്‍ തൂഫാന്‍’ എന്ന സിനിമയില്‍ അവളെ അഭിനയിപ്പിച്ചു. ഈ ചിത്രത്തിലാണ് അവര്‍ ആദ്യമായി നായികയായി എത്തുന്നത്.

പ്രശസ്ത സംവിധായകന്‍ മന്‍മോഹന്‍ ദേശായിയെ നന്ദയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഇത് ശശി കപൂറിനും അറിയാമായിരുന്നു. നന്ദയുമായുള്ള മന്‍മോഹന്‍ ദേശായിയുടെ വിവാഹത്തെ കുറിച്ച് സംവിധായകന്‍ യാഷ് ജോഹര്‍ സംസാരിച്ചു തുടങ്ങിയിരുന്നു. വഹീദ റഹ്മാന്റെ വീട്ടില്‍ വച്ചാണ് മന്‍മോഹന്‍ ആദ്യമായി നന്ദയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചിരുന്നു.

പക്ഷേ അപ്പോള്‍ ഇക്കാര്യം നന്ദ സമ്മതിച്ചില്ല. പിന്നീട് നാട്ടില്‍ പോയതിനു ശേഷം നന്ദ തന്റെ സമ്മതം അറിയിക്കുകയായിരുന്നു. നന്ദയുടെയും മന്‍മോഹന്‍ ദേശായിയുടെയും വിവാഹ നിശ്ചയം 1992-ല്‍ നടന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് 1994-ല്‍ മന്‍മോഹന്‍ ദേശായി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. അദ്ദേഹത്തിന്റെ ഈ മരണം നന്ദയ്ക്ക് താങ്ങാനായില്ല. തുടര്‍ന്ന് നന്ദ മന്‍മോഹന്‍ ദേശായിയുടെ ഓര്‍മ്മകളും പേറി ആരെയും വിവാഹം കഴിക്കാതെ ഒരു വിധവയെപ്പോലെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചു.

മന്‍മോഹന്‍ ദേശായി തന്റെ കരിയറില്‍ നിരവധി അഭിനേതാക്കളെ താരങ്ങളാക്കിയിട്ടുണ്ട്. ‘അമര്‍ അക്ബര്‍ അന്തോണി’ (1977), ‘പര്‍വരീഷ്’ (1977), ‘സുഹാഗ്’ (1979), ‘നസീബ്’ (1981), ‘കൂലി’ (1983), ‘മര്‍ഡ്’ (1985) തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ അമിതാഭിനെ കാസ്റ്റ് ചെയ്തു. അമിതാഭ് ബച്ചനെ സൂപ്പര്‍ സ്റ്റാര്‍ ആയതിന് പിന്നില്‍ അദ്ദേഹത്തിന്റെ വലിയ പങ്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *