Celebrity

ആരാധകരുടെ ഊഹം കറക്ട്; ദിയാ കൃഷ്ണ യേസ് പറഞ്ഞ ആ യുവാവ് ഇതാ…

ദിയയുടെ കാമുകന്‍ ആ​രെന്ന ആരാധകരു​​ടെ ചോദ്യത്തിന്ന് ഉത്തരമായി. അടുത്ത സുഹൃത്തായ അശ്വിന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ദിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത് പുത്രിയും അഹാനയുടെ അനുജത്തിയുമായ ദിയാ കൃഷ്ണ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്.

തന്നെ പ്രൊപ്പോസ് ചെയ്ത വിശേഷം ദിയ കുറച്ചുദിവസം മുൻപാണ് ആരാധകരെ അറിയിച്ചത്. മോതിരം അണിഞ്ഞ മോതിരവിരലിന്റെ ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തത്. “ഞാൻ യെസ് പറഞ്ഞു… ” എന്ന ക്യാപ്ഷൻ നൽകിയായിരുന്നു ദിയയുടെ പോസ്റ്റ്‌. എന്നാല്‍ ആരുടെ കൈകളിലാണ് താൻ പിടിച്ചിരിക്കുന്നതെന്നോ ആരുമായാണ് താൻ‌ പ്രണയത്തിലായതെന്നോ അന്ന് ദിയ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ദിയ പ്രൊപ്പോസല്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അശ്വിനെയും ദിയയെയും മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ഈ വീഡിയോയില്‍ കാണാം.

വീഡിയോയുടെ തുടക്കത്തില്‍ കണ്ണുകള്‍ കെട്ടി നിറയെ പൂക്കള്‍ കൊണ്ടലങ്കരിച്ച വേദിയിലേക്ക് ദിയയെ സുഹൃത്തുക്കള്‍ കൊണ്ടുവരുന്നു. കണ്ണുകളിലെ കട്ട് അഴിക്കുമ്പോള്‍ ‘വിൽ യു മാരി മി’ എന്ന വലിയ ഡിസ്പ്ളേക്ക് മുന്നിൽ അമ്പരന്നു നില്‍ക്കുന്ന ദിയയെയാണ് കാണുന്നത്. അവിടെ മുട്ടുകാൽ കുത്തി നിന്നുകൊണ്ട് അശ്വിന്‍ പിന്നിൽ നിന്നും മോതിരപ്പെട്ടി തുറന്ന് പ്രപ്പോസ് ചെയ്യുന്നു. മോതിരം അണിയിച്ച ശേഷം അശ്വിൻ ദിയയെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. വിവാഹ പ്രൊപ്പോസല്‍ ചിത്രങ്ങള്‍ അശ്വിനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഈ ഒരു അവസരത്തിനുവേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’-എന്നാണ് അശ്വിന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/C2j0lt5SKdK/?utm_source=ig_embed&ig_rid=bf7a3a8f-5f38-48ed-98d1-408cfb7e1ae5