Myth and Reality

പോളണ്ടിലെ കല്ലറയില്‍ കണ്ടെത്തിയ അവശിഷ്ടം…! നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം സൃഷ്ടിച്ചു

മരണത്തില്‍ നിന്ന് മടങ്ങിവരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചു. പോളണ്ടിലെ നിക്കോളാസ് കോപ്പര്‍നിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരുടെ സംഘം 2022-ല്‍ കണ്ടെത്തിയ പൂട്ടിയിടപ്പെട്ട പ്രേതത്തിന്റെ മുഖം ഡിഎന്‍എ, 3ഡി പ്രിന്റിംഗ്, മോഡലിംഗ് കളിമണ്ണ് എന്നിവ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചു.

ശാസ്ത്രജ്ഞരുടെ സംഘം 400 വയസ്സുള്ള സ്ത്രീയുടെ മുഖം എങ്ങനെയാണെന്ന് വിലയിരുത്തലുകള്‍ നടത്തിയാണ് കണ്ടെത്തിയത്. വടക്കന്‍ പോളണ്ടിലെ പിയെനിലെ അടയാളപ്പെടുത്താത്ത സെമിത്തേരിയില്‍ സംസ്‌ക്കരിച്ചിരുന്ന മൃതദേഹം ഉയര്‍ത്തുവരാതിരിക്കാനായി അരിവാള്‍ കഴുത്തില്‍ ചുറ്റിയും കാലില്‍ പൂട്ടുകള്‍ വെയ്ക്കുകയും ചെയ്ത നിലയിലാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

വിദഗ്ധരുടെ അഭിപ്രായത്തില്‍, അരിവാളും പൂട്ടും, കൂടാതെ ശവക്കുഴിയില്‍ കണ്ടെത്തിയ ചിലതരം മരങ്ങളും വാമ്പയര്‍മാരില്‍ നിന്ന് സംരക്ഷിക്കുന്ന മാന്ത്രിക ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നു.

അവശിഷ്ടങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത്, മരിക്കുമ്പോള്‍ 18-നും 20-നും വയസ്സായിരുന്നുവെന്നാണ്. ബോധക്ഷയം, കഠിനമായ തലവേദന, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാവുന്ന ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നു. പ്ലാസ്റ്റിന്‍ കളിമണ്ണിന്റെ പാളികള്‍ ക്രമേണ നിര്‍മ്മിക്കുന്നതിന് മുമ്പ്, തലയോട്ടിയുടെ ത്രിഡി പ്രിന്റഡ് പകര്‍പ്പ് സൃഷ്ടിച്ച് വിദഗ്ധര്‍ മുഖം സൃഷ്ടിച്ചത്.